
സഞ്ജുവിന് 18 കോടി; ആറ് പേരെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്
രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തിയത് 18 കോടി രൂപ നല്‍കി. സഞ്ജു ഉള്‍പ്പെടെ ആറു താരങ്ങളെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. സഞ്ജു തന്നെ അമരത്ത് തുടരും. യശസ്വി ജയ്‌സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറേല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍. രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ഇംഗ്ലീഷ് താരം ജോഷ് ബട്‌ലറെയും ബൗളര്‍ യുസ്‌വേന്ദ്ര ചാഹലിനെയും…