
കൂടത്തായി കേസ്; ജാമ്യാപേക്ഷയുമായി ജോളി ജോസഫ്
കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജാമ്യാപേക്ഷ നൽകി. ശാരീരികാവശത ചൂണ്ടിക്കാട്ടിയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ ഹർജി നൽകിയത്. അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ വെബ്‌സീരിസും സീരിയലും തടയണമെന്ന ഹർജിയും കോടതിയിലെത്തിയിട്ടുണ്ട്. ജോളിയുടെ ശാരീരികമായ അസ്വസ്ഥതകളെ തുടർന്നു നേരത്തെ കേസിൽ വിചാരണ മാറ്റിവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് വിചാരണ പുനരാരംഭിച്ചത്. ജോളിയുടെ ജാമ്യഹർജി നാളെ പരിഗണിക്കുമെന്നാണു വിവരം. അതിനിടെയാണ് കേസിൽ രണ്ടാം പ്രതിയായ എം.എസ് മാത്യു വെബ്‌സീരീസിനും സീരിയലിനും എതിരെ രംഗത്തെത്തിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ…