
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല: ജോളി ചിറയത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. അതിലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾക്ക് ശേഷമാണല്ലോ റിപ്പോർട്ട് വന്നത്. തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് യോജിച്ചതല്ല. സിനിമാ സംഘടനകളുടെ നിശബ്ദത പുതിയ കാര്യമല്ലെന്നും ജോളി ചിറയത്ത് പറഞ്ഞു. “അഞ്ച് കൊല്ലത്തോളം റിപ്പോർട്ട് സർക്കാരിന്‍റെ കയ്യിലിരുന്നു. സർക്കാർ ആരെയാണ് പേടിക്കുന്നത്? ഞങ്ങൾക്ക് പേടിയുണ്ടാകുന്നത് മനസ്സിലാക്കാം. കൂടെനിന്ന് പിന്തുണ നൽകേണ്ട സർക്കാർ…