
നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും ജനങ്ങൾ തിരിച്ചറിയും; ഭയമില്ല, ജോജുവിനോട് സഹതാപം മാത്രം: നിരൂപകൻ ആദർശ്
പണി സിനിമക്ക് യുഎ സർട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്യപ്പെടണമെന്ന് നിരൂപകൻ ആദർശ്. കുട്ടികൾ ഉൾപ്പെടെ കാണുന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് താൻ റിവ്യൂ എഴുതിയത്. സിനിമ മോശം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭയമില്ല, ജോജുവിനോട് സഹതാപം മാത്രമാണ് ഉള്ളതെന്നുംആദർശ് മീഡിയവണിനോട് പറഞ്ഞു. ജനങ്ങൾ മണ്ടന്മാരല്ല. നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും ജനങ്ങൾ തിരിച്ചറിയും. ചിത്രത്തിന്റെ ക്ലൈമാക്സൊക്കെ വളരെയധികം വയലന്‍സുള്ള ക്ലൈമാക്സാണ്. എട്ടും പത്തും വയസുള്ള കുട്ടികള്‍ തിയറ്ററിലിരുന്ന് ഈ സിനിമ കണ്ട് ഏതെങ്കിലും രീതിയില്‍ അവരുടെ…