
ദുബൈയിൽ പ്രളയ നിയന്ത്രണ കേന്ദ്രം ആരംഭിച്ചു; വെള്ളം കെട്ടിനിൽക്കുന്ന തെരുവുകളും റോഡുകളും നിരീക്ഷിക്കും
കനത്ത മഴയിൽ വെള്ളം കെട്ടിനിൽക്കുന്ന തെരുവുകളും റോഡുകളും നിരീക്ഷിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സംയുക്ത പ്രളയ നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. നൂറു കണക്കിന് നിരീക്ഷണ ക്യാമറകൾ, ഹീറ്റ് മാപ്പുകൾ, കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകളെ സമന്വയിപ്പിച്ചാണ് പുതിയ കേന്ദ്രത്തിൻറെ പ്രവർത്തനം. പ്രളയത്തെ തുടർന്നുള്ള ഗതാഗത തടസങ്ങൾ നേരിടുന്നതിനുള്ള അടിയന്തര പദ്ധതികൾ, രക്ഷാ പ്രവർത്തകരെ നിയോഗിക്കൽ, ആവശ്യമായ വിഭവങ്ങൾ അനുവദിക്കൽ തുടങ്ങിയവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയാണ് പുതിയ കേന്ദ്രത്തിൻറെ…