
സരിൻ്റെ കസേര നോക്കി കോൺഗ്രസിൽ പോയതാണ്; സന്ദീപിന് എല്ലാ തൊരപ്പൻ പണിയുമറിയാമെന്ന് ബി.ഗോപാലകൃഷ്ണൻ
സന്ദീപ് വാര്യർ ബിജെപിയിൽ പോയത് നന്നായെന്നും ബിജെപിയിൽ തുടരണമെങ്കിൽ സഹനം വേണമെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. ‘കസേര കിട്ടാത്തതിന് പിണങ്ങി കോൺഗ്രസ്സിൽ ചേരുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായ സന്ദീപ് വാര്യർ. കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു. പാലക്കാട് വെച്ച് മുരളീധരൻ പറഞ്ഞത് കോൺഗ്രസ്സിൽ തന്നെ പ്രശ്നമാണ് പിന്നെ അയാൾ വന്നിട്ട് എന്ത് കാര്യം എന്നാണ്. ജീവിതം മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ചവർക്ക് കസേര ഇല്ല അപ്പോഴാണ് അത്താഴം ഉണ്ണാൻ കസേര തപ്പി വാര്യര് കോൺഗ്രസ്സിലെത്തുന്നത്. പിന്നെ വാര്യർക്ക് സാധാരണക്കാർ ഇരിക്കുന്ന…