മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു; പിണറായിയുടെ കാലത്ത് തന്നെ സിപിഎമ്മിന്‍റെ ഉദകക്രിയ നടക്കുമെന്ന് കെ സുരേന്ദ്രന്‍

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്. പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കും. രണ്ടര വർഷം മുമ്പുള്ള ഒരു പരാതിയിൽ ബിപിൻ സി. ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരിക്കുന്നു. ഗാർഹിക പീഡനമാണെങ്കിൽ ആദ്യം പുറത്തേക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്. ഒരു മന്ത്രി ഭാര്യയെ ചുമരിലിടിച്ച ചിത്രം സഹിതം പുറത്ത് വന്നതാണ്, മറ്റൊരു മന്ത്രിയെ ഭാര്യ കരണത്തടിച്ചത് സഖാകൾക്കിടയിൽ ചർച്ചയാണ്. ശിശുക്ഷേമ…

Read More

പാലക്കാട്ട് ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു

ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സിപിഎമ്മില്‍. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയിൽ ചേർന്നത്.  നാല്‍പത് വര്‍ഷത്തിലധികം കോൺഗ്രസില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ കോൺഗ്രസ് രഹസ്യമായി വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി വിടാൻ ആലോചിച്ചതെന്നും വര്‍ഗീതയ്ക്കെതിരെ ഉറച്ചുപോരാടുന്നത് സിപിഎം ആണെന്നും ഷൊര്‍ണൂര്‍ വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ വളരെ ശരിയെന്ന് വിശ്വസിച്ചിരുന്നൊരു പ്രസ്ഥാനം ഇപ്പോള്‍ വഴി തെറ്റിയാണ് സഞ്ചരിക്കുന്നത്, അപഥസഞ്ചാരം അഥവാ വര്‍ഗീയതയ്ക്കെതിരെ രഹസ്യമായി സഞ്ചരിക്കുന്നുവെന്ന കാഴ്ചപ്പാടിലാണ് ആ പ്രസ്ഥാനത്തില്‍…

Read More