ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും; വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് സർക്കാർ ജോലി നൽകിയിരിക്കുന്നത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.  ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക്…

Read More

മലപ്പുറത്തെ എൻസിപി പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടു; പി.വി അൻവറിനൊപ്പം ചേർന്ന് പുതിയ പാർട്ടിയിൽ പ്രവർത്തിക്കും

മഞ്ചേരിയിൽ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അൻവറിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മറ്റ് പാർട്ടികളിൽ നിന്നും പ്രവർത്തകരെത്തുന്നു. മലപ്പുറത്തെ എൻ.സി.പി പ്രാദേശിക നേതാക്കൾ പാർട്ടിയിൽ നിന്നും രാജി വെച്ച് പി.വി. അൻവറിന്റെ പുതിയ പാർട്ടിയിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചു.  എൻസിപിയുടെ യുവജന വിഭാഗം മുൻ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡണ്ട് പുതിയത്ത് ഇഖ് ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീൻ ചെറ്റിശേരി, സജീർ പി.ടി എന്നിവർ അൻവറിനൊപ്പം ചേരുന്നതിനായി എൻസിപിയിൽ നിന്ന് രാജിവച്ചു.  അതേ സമയം സിപിഎമ്മിനോട് ഇടഞ്ഞ…

Read More

ബിജെപി അധികാരത്തിലെത്തുമെന്ന് പ്രസംഗം; പിന്നാലെ രാഹുൽ ഗാന്ധിയുടെ വേദിയിലെത്തി കോൺഗ്രസിൽ ചേർന്ന് അശോക് തൻവർ

ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂർ തികയും മുൻപ് ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. മുൻ എംപി അശോക് തൻവറാണ് ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിൽ ചേർന്നത്. അമിത് ഷായുടെ യോഗത്തിന് ശേഷം രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തൻവർ പിന്തുണ അറിയിച്ചത്. സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഭൂപീന്ദർ ഹൂഡ എന്നിവർ ചേർന്ന് തൻവറിനെ സ്വീകരിച്ചു. ഹരിയാനയിലെ പ്രധാന ദലിത് നേതാക്കളിലൊരാളാണ് തൻവർ. നേരത്തെ കോൺഗ്രസ് നേതാവായിരുന്നു. പിന്നീട്…

Read More

അർജുനെ കണ്ടെത്താൻ 8 അംഗ സംഘം മത്സ്യത്തൊഴിലാളികളും; ‘ഈശ്വർ മാൽപെ’ സംഘം ദൗത്യം ഏറ്റെടുത്തു

മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തും. ഇവർ ഉടൻ പുഴയിലിറങ്ങും. മത്സ്യത്തൊ‌ഴിലാളികളുടെ ‘ഈശ്വർ മാൽപെ’ സംഘം ദൗത്യം ഏറ്റെടുത്തു. സമാന സാഹചര്യങ്ങളിൽ നേരത്തെയും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ് സംഘത്തിലുള്ളവർ. നിരവധി പേരെ ഇവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി മൃതദേഹങ്ങൾ പുഴയിൽനിന്ന് എടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലാണ് മാൽപെ. എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അർജുനായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്റൂൺ…

Read More

താൻ എടുത്ത തീരുമാനം തെറ്റിയില്ല; മാന്യമായ തോൽവിയല്ല കെ.മുരളീധരന്‍റേത്: പദ്മജ വേണുഗോപാല്‍

ബിജെപിയില്‍ ചേരാനുള്ള  തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍. തൃശ്ശൂരിലെ വീട്ടിൽ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്. കെ.മുരളീധരന്  മുന്നറിയിപ്പ് നൽകിയിരുന്നു. തൃശ്ശൂരിൽ രാഷ്ട്രീയം പഠിച്ചാൽ എവിടെയും പ്രവർത്തിക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. തൃശ്ശൂരിലെ ജനങ്ങൾ ബുദ്ധി ഇല്ലാത്തവർ അല്ല. തൃശൂരിലെ കോൺഗ്രസിലെ എല്ലാവരും മോശം ആളുകൾ അല്ല. നല്ല ആളുകളുടെ കൈയ്യിൽ അധികാരം ഇല്ല. കോൺഗ്രസിൽ അധികാരം കൊക്കാസിന്‍റെ  കൈയ്യിലാമെന്നും അവര്‍ പറഞ്ഞു കെ.മുരളീധരനുമായി സംസാരിച്ചിട്ടില്ല. നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരന്‍. രാഷ്ട്രീയമായി രണ്ട് ചേരിയിൽ…

Read More

എക്സ് എഐയിലേക്ക് യുവാക്കളെ ക്ഷണിച്ച് എലോൺ മസ്ക്

എക്സ് എഐയിലേക്ക് യുവാക്കളെ ക്ഷണിച്ചിരിക്കുകയാണ് എക്സ് തലവൻ എലോൺ മസ്ക്. മസ്കിന്റെ എഐ സ്റ്റാർട്ടപ്പാണിത്. പ്രൊഡക്ട്, ഡാറ്റ, ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗങ്ങള്‍ക്കൊപ്പം എഞ്ചിനീയര്‍മാരേയും ഡിസൈനര്‍മാരേയും കമ്പനി തേടുന്നുണ്ട്. ‘എക്‌സ് എഐയില്‍ ചേരൂ’ എന്ന പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിൽ തന്നെയാണ്. അടുത്തിടെ ഗ്രോക്ക് എന്ന പേരില്‍ ഒരു എഐ ചാറ്റ് ബോട്ട് എക്‌സ് എഐ അവതരിപ്പിച്ചിരുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് മസ്‌ക് 2023 ല്‍ എക്‌സ്എഐക്ക് തുടക്കമിട്ടത്. ലോകത്തെ മികച്ചരീതിയില്‍ മനസിലാക്കാനും മനുഷ്യവംശത്തെ…

Read More

ബിജെപി-ആർഎസ്എസ് എന്നിവയിൽ പോയി ആരും വീഴരുത്; രാഷ്ട്രീയക്കാർക്ക് പ്രത്യയശാസ്ത്ര വ്യക്തതയുണ്ടാകണം: സിദ്ധരാമയ്യ

ബി.ജെ.പി-ആർ.എസ്.എസ് എന്നിവയിൽ പോയി ആരും വീഴരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്തെ രാഷ്ട്രപതിയാക്കാമെന്നോ പ്രധാനമന്ത്രിയാക്കാമെന്നോ വാ​ഗ്ദാനം നൽകിയാൽ പോലും താൻ ബിജെപിയിലേക്ക് പോകില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ലോക്‌സഭാ സ്ഥാനാർത്ഥി എം. ലക്ഷ്മണന് വോട്ട് അഭ്യർത്ഥിച്ച് നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ രൂക്ഷ വിമർശനം നടത്തിയത്. ശൂദ്രർ-ദലിതർ, സ്ത്രീകൾ എന്നിവർക്ക് ആർഎസ്എസ് സങ്കേതത്തിൽ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദി പ്രധാനമന്ത്രിയായാൽ രാജ്യം വിടുമെന്ന് പറഞ്ഞ ദേവഗൗഡ ഇപ്പോൾ പറയുന്നത് തനിക്ക് മോദിയുമായി അഭേദ്യമായ ബന്ധമാണെന്നാണ്. രാഷ്ട്രീയക്കാർക്ക് പ്രത്യയശാസ്ത്ര…

Read More

‘എന്റെ 3 മക്കളും ബിജെപിയിൽ പോകില്ല’; അനിലിനെതിരെ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ

ഉമ്മൻചാണ്ടിയുടെ മക്കൾ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിനെതിരെ ഉമ്മൻചാണ്ടി ഭാര്യ മറിയാമ്മ. തന്റെ മൂന്ന് മക്കളും തുണ്ടമാക്കിയാൽ പോലും ബിജെപിയിൽ പോകില്ലെന്ന് മറിയാമ്മ വ്യക്തമാക്കി. യുഡിഎഫിന് വേണ്ടി  പ്രചാരണത്തിന് കുടുംബം എത്തും. മകൾ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു.  അച്ചു ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്കെത്തുമോയെന്നറിയില്ല. അച്ചു മത്സരിക്കുമെന്ന് പാർട്ടി ഒരിക്കലും പറഞ്ഞിട്ടില്ല. അതൊക്കെ നാട്ടുകാർ പറഞ്ഞതാണ്. എകെ ആന്റണിയുടെ കുടുംബവുമായി നല്ല ബന്ധമാണുളളത്. ആന്റണിയുടെ ഭാര്യ എലിസബത്ത് സുഹൃത്താണ്. മകൻ അനിൽ ആൻ്റണി ബിജെപിയിൽ പോയതിന്റെ കാരണം…

Read More

പാര്‍ട്ടിയെ ചതിച്ച പത്മ‌ജയോട് സഹോദരിയെന്ന നിലയിൽ പോലും ഇനി ബന്ധമില്ല: കെ മുരളീധരൻ

പത്മജ വേണുഗോപാലിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്‍. പത്മജയ്ക്ക് കോണ്‍ഗ്രസ് മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 52,000 വോട്ടിന് കെ. കരുണാകരന്‍ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു. പന്തീരായിരം വോട്ടിന് തേറമ്പില്‍ രാമകൃഷ്ന്‍ വിജയിച്ച സീറ്റില്‍ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ തൃശ്ശൂരില്‍ തൃകോണമത്സരത്തില്‍ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കില്‍ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്….

Read More

പി.സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

പി.സി. ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്കെന്ന് സൂചന. ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പി.സി. ജോര്‍ജ് ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പത്തനംതിട്ട ലോക്‌സഭാ സീറ്റിലായിരിക്കും പി.സി. ജോര്‍ജ് മത്സരിക്കുക. കഴിഞ്ഞ കുറച്ചുനാളുകളായി എന്‍.ഡി.എ. അനുകൂല നിലപാടുകളായിരുന്നു പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടയുടേത്. ഘടക കക്ഷിയാവുകയല്ല, മെമ്പര്‍ഷിപ്പെടുത്ത് ബി.ജെ.പി. പാര്‍ട്ടിയുടെ ഭാഗമാകാനുള്ള ഔദ്യോഗിക തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത് എന്നാണ് വിവരം. ബി.ജെ.പിയില്‍ ചേരുന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കുന്നതിനായി…

Read More