
പൗഡർ ഉപയോഗിച്ചതിലൂടെ മാരക ക്യാൻസർ; യുവാവിന് ജോൺസൺ ആൻഡ് ജോൺസൺ നൽകേണ്ടത് 126 കോടി രൂപയുടെ നഷ്ടപരിഹാരം
കാൻസർ വരാൻ കാരണം ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ പൗഡർ ഉപയോഗിച്ചതാണെന്നുകാട്ടി കോടതിയെ സമീപിച്ച യുവാവിന് വൻതുക നഷ്ടപരിഹാരം നൽകാൻ വിധി. കണക്ടികട്ട് സ്വദേശിയായ ഇവാൻ പ്ലോട്ട്കിൻ എന്നയാൾക്കാണ് ജോൺസൺ ആൻഡ് ജോൺസൺ 126 കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടത്. അപൂർവ അർബുദമായ മെസോതെലിയോമയാണ് ഇവാനെ ബാധിച്ചത്. വർഷങ്ങളോളം താൻ ജോൺസൺ ആൻഡ് ജോൺസന്റെ ബേബി പൗഡർ ഉപയോഗിച്ചെന്നും പൗഡർ ശ്വസിച്ചതിലൂടെയാണ് അർബുദം വന്നതെന്നുമാണ് ഇവാൻ ആരോപിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നായിരുന്നു…