
ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേഗത കുറഞ്ഞു; ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം എന്ന് പഠനം
ഭൂമിയുടെ അകക്കാമ്പിന്റെ ചലനം സാധാരണയിൽ നിന്ന് കുറഞ്ഞതായി പഠനം. അകക്കാമ്പ് അഥവാ ഭൂമിയുടെ കോർ ഉപരിതലത്തേക്കാൾ വേഗത്തിൽ കറങ്ങുമെന്നായിരുന്നു പഠനങ്ങൾ നേരത്തെ തെളിയിച്ചിരുന്നത്. എന്നാൽ 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാഗം ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്ന് നേച്ചർ ജേണലിലെ പഠനം പറയുന്നു. ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം എന്നാണ് പഠനത്തിൽ പറയ്യുന്നത്. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നമത്രെ. ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നുമാണ് ഇത് തെളിഞ്ഞതെന്ന് പഠനത്തിന് നേതൃത്വം നൽകിയവരിൽ…