ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നത്; മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ്

രാഷ്ട്രീയ ഡോക്യുമെന്റുകളായി ബജറ്റുകൾ അധഃപതിച്ചുവെന്നും ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപാദനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ജോൺ ബ്രിട്ടാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ചൈന പോലുള്ള രാജ്യങ്ങൾ തിരമാലകൾ സൃഷ്ടിക്കുമ്പോൾ ഇവിടെ കുംഭമേളയിൽ പോയി മുങ്ങികുളിക്കുകയാണ്. അതിന്റെ വേറൊരു രാഷ്ട്രീയ ഡോക്യുമെന്റാണ് ബജറ്റെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റിൽ ആറു സ്ഥലത്താണ് ബിഹാറിനെ പരാമർശിക്കുന്നത്. മറ്റൊരു സംസ്ഥാനത്തെയും ഇത്തരത്തിൽ പരാമർശിച്ചിട്ടില്ല. ഈ സർക്കാരിനെ താങ്ങി നിർത്തുന്ന പ്രധാനപ്പെട്ട ഒരു ഊന്നുവടിയാണ് ബിഹാർ. എത്ര വ്യാജമായാണ് ബിഹാറിനെ ബജറ്റിലേക്ക് കൊണ്ടുവന്നതെന്നും ബ്രിട്ടാസ്…

Read More

‘വിളിച്ചത് തിരുവഞ്ചൂർ, സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു; മുണ്ടക്കയം പറഞ്ഞതിൽ പകുതി കഥ ശരിയാണ്’; ജോൺ ബ്രിട്ടാസ്

സോളാർ കേസിലെ സമരം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന മാധ്യപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. ജോൺ മുണ്ടക്കയം പറഞ്ഞതിൽ പകുതി മാത്രമാണ് ശരിയെന്ന് ജോൺ ബ്രിട്ടാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തന്നെ ബന്ധപ്പെട്ടതെന്നും ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തൽ ജോൺ മുണ്ടക്കയത്തിന്റെ ഭാവനയാണെനും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. ‘സമരം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌നാണ് തന്നെ ബന്ധപ്പെട്ടത്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. ഇന്ന് കോൺഗ്രസിലുള്ള വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലാണ് ബന്ധപ്പെട്ടത്….

Read More

വിലക്കു ലംഘിച്ച് ക്യാംപസിൽ ബ്രിട്ടാസിന്റെ പ്രസംഗം; തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം. പിന്നാലെ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സർവകലാശാലാ റജിസ്ട്രാറോട് ആവശ്യപ്പെട്ടു. സർവകലാശാലാ ജീവനക്കാരുടെ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിലക്കണമെന്ന് റജിസ്ട്രാർക്കു വിസി രേഖാമൂലം നിർദേശം നൽകിയിരുന്നു. സർവകലാശാലാ ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നും ക്യാംപസിനുള്ളിൽ പുറത്തു നിന്നുള്ളവർ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും വിസി ചൂണ്ടിക്കാട്ടി. തുടർന്ന് രാഷ്ട്രീയ പ്രസംഗങ്ങൾ…

Read More

കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു; നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി

കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്താനിരുന്ന പ്രഭാഷണം വൈസ് ചാൻസലർ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. അതേസമയം പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോ യൂണിവേഴ്‌സിറ്റി റജിസ്ട്രാറോ നിർദേശം നൽകിയിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്….

Read More

‘സുപ്രിയ പറഞ്ഞത് ഞാനും സമ്മതിക്കുന്നു, ഇന്ന് അതായിരിക്കില്ല ചോദിക്കുക’; ജോൺ ബ്രിട്ടാസ്

സിനിമാ താരങ്ങളെ ജോൺ ബ്രിട്ടാസ് അഭിമുഖം ചെയ്തപ്പോഴെല്ലാം ജനശ്രദ്ധ നേടിയിട്ടുണ്ട്. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന അഭിമുഖ പരിപാടിയിലേക്ക് നിരവധി പേരെ ജോൺ ബ്രിട്ടാസ് എത്തിച്ചു. താരങ്ങളുടെ ജീവിതത്തിലെ പല ഘട്ടങ്ങളും ഈ ഷോയിൽ ചർച്ചയായി. വിവാദമായേക്കാവുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ പല ചോദ്യങ്ങളും ജോൺ ബ്രിട്ടാസ് തന്ത്രപൂർവം ചോദിച്ചു. ജെബി ജംഗ്ഷൻ തുടങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് നടൻ പൃഥിരാജിനെയും ഭാര്യ സുപ്രിയ മേനോനെയും ജോൺ ബ്രിട്ടാസ് ഇന്റർവ്യൂ ചെയ്തിരുന്നു. പൃഥിരാജും സുപ്രിയയും വിവാഹിതരായ ഘട്ടത്തിൽ നൽകിയ അഭിമുഖമാണിത്….

Read More

വന്ദേ ഭാരതിനായി നിരവധി ട്രെയിനുകൾ പിടിച്ചിടുന്നു; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി

ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വന്ദേ ഭാരത് ട്രെയിനുകൾ കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിടുന്ന രീതിയും പുനഃപരിശോധിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. തുലോം പരിമിതമായ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണ് ഇപ്പോള്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഗുസ്തി പിടിച്ചു തിങ്ങി നിറഞ്ഞുനില്‍ക്കുന്നവരെ ചവിട്ടിയകറ്റി മാത്രമേ ജനറല്‍…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

എരുമേലി കണ്ണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്.16 പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ………………………………….. കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ‌ ബിജെപി വനിത കൗൺസിലർമാർ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയർ ഡയസിലെത്തി. പോലീസും എൽഡിഎഫ് വനിതാ കൌൺസിലർമാരും ചേർന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒൻപത് വനിതാ ബിജെപി…

Read More