
ജോയിക്കായുള്ള രണ്ടാം ദിനം രക്ഷാദൗത്യം പുനഃരാരംഭിച്ചു
തമ്പനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസം പുനഃരാംരഭിച്ചു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് ജോയിയെ കാണാതയത്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍ഫ് ആണ് നേതൃത്വം നല്‍കുന്നത്. എന്‍ഡിആര്‍ഫും റോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങും. റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്‍ഡിആര്‍എഫിന്റെ നിര്‍ദേശപ്രകാരമാണ് 13 മണിക്കറിലെറെ നീണ്ട രക്ഷാപ്രവര്‍ത്തനം രാത്രി അവസാനിപ്പിച്ചത്. യെ ഇതുവരെ കണ്ടെത്തിയില്ല. മാന്‍ഹോളില്‍ റോബോട്ടിനെ ഉപയോ?ഗിച്ചു പരിശോധന…