ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖം അറിയിച്ച് ജോ ബൈഡന്‍

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടം ഹൃദയഭേദകമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബൈഡന്‍ വ്യക്തമാക്കി. അമേരിക്കന്‍ ജനതയുടെ പ്രാര്‍ഥനകള്‍ ഇന്ത്യയിലെ ദുരന്തബാധിതര്‍ക്കൊപ്പം ഉണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.  വെള്ളിയാഴ്ച വൈകിട്ട് 7.20ന് ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 300ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1091 പേര്‍ക്ക് പരുക്കേറ്റെന്നും ഇതില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റെയില്‍വേ അറിയിച്ചു….

Read More

ജോ ബൈഡൻ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കും; ഔദ്യോഗിക പ്രഖ്യാപനമായി

അടുത്ത വർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ. എൺപതുകാരനായ ബൈഡനാണ് യുഎസിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ്.  ഇതോടെ, ഡെമോക്രാറ്റ് പാർട്ടി അംഗങ്ങളായ ബൈഡനും നിലവിലെ വൈസ് പ്രസിഡന്റ്, ഇന്ത്യൻ വംശജ കമല ഹാരിസും വീണ്ടും മത്സരിക്കുന്നതിൽ ഔദ്യോഗിക തീരുമാനമായി. മൂന്നു മിനിറ്റ് വിഡിയോയിലൂടെയാണ് ബൈഡൻ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

Read More

‘ഇതൊരു രോ​ഗമാണ്’; അമേരിക്കയിൽ സ്കൂൾ വെടിവെപ്പിൽ പ്രതികരണവുമായി ജോ ബൈഡൻ

അമേരിക്കയിലെ ടെന്നിസിയിലുണ്ടായ വെടിവെപ്പിൽ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. ഇതൊരു രോ​ഗമാണെന്ന് വെടിവെപ്പിനെക്കുറിച്ച് ജോ ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണത്തിനെതിരെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയാണ് ചെയ്യുന്നതെന്നും ജോ ബൈഡൻ പറഞ്ഞു.  ഇതൊരു അസുഖമാണ്. എന്താണ് എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. കുട്ടികളല്ലാതെ നിരവധി ആളുകളുണ്ടെന്ന് അറിയാം. ഇത് ഹൃദയഭേദകമാണ്. കുടുംബത്തിന്റെ പേടിസ്വപ്നമായിപ്പോയി-ബൈഡൻ പറഞ്ഞു. സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തോക്ക് അക്രമം തടയാൻ ഞങ്ങൾ കൂടുതൽ ചെയ്യേണ്ടതുണ്ട്….

Read More