ഗാസയിൽ വെടി നിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണം; ചർച്ചകൾ തുടരാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

ഗാസയിൽ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചർച്ചകൾ തുടരാൻ ബൈഡന്‍ ഖത്തറിനോട്​​ ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിർത്തൽ കരാറിന് മുമ്പ് ബന്ദിമോചനം സാധ്യമല്ലെന്ന നിലപാടിലാണ് ഹമാസ്. ഗാസയിലേക്ക്​ സഹായം എത്തിക്കാൻ വൈകിയാൽ ആയിരങ്ങൾ മരിക്കുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ്​ നൽകി. കൈറോയിൽ തുടരുന്ന മധ്യസ്​ഥ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ്​ കരാറിന്​ തടസം നിൽക്കുന്നത്​ ഹമാസാണെന്ന ബൈഡന്‍റെ കുറ്റപ്പെടുത്തൽ. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ മാർഗരേഖ ഇസ്രായേൽ അംഗീകരിച്ചതായി നേരത്തെ ബൈഡൻ വ്യക്​തമാക്കിയിരുന്നു. എന്നാൽ…

Read More

അടുത്ത തിങ്കളാഴ്ചയോടെ ഗസയിൽ വെടി നിർത്തൽ സാധ്യമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

അടുത്ത തിങ്കളാഴ്ചയോടെ ഇസ്രായേൽ – ഹമാസ് ​വെടിനിർത്തൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ച വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചർച്ചകൾക്കായി ഇസ്രായേൽ സംഘം ഖത്തറിലെത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ അഭിപ്രായ പ്രകടനം വരുന്നത്.വാരാന്ത്യത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ വെടിനിർത്തൽ കരാർ പ്രബല്യത്തിൽ വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ബൈഡൻ വ്യക്തമാക്കി. കരാറിലേക്ക് അടുക്കുകയാണെന്നാണ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടവ് അറിയിച്ചത്. നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്ത തിങ്കളാഴ്ചയോടെ…

Read More

യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് യു.എസ് പ്രസിഡന്‍റ്

വടക്കുകിഴക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. മൂന്ന് യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സിറിയയിലും ഇറാഖിലും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണെന്നു പറഞ്ഞ ബൈഡൻ തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നവും വ്യക്തമാക്കി. കൂടാതെ കനത്ത തിരിച്ചടി നൽകുമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിനും പറഞ്ഞിരിക്കുന്നത്. ഡ്രോൺ ആക്രമണത്തിൽ 34 യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചിലരുടെ പരിക്ക്…

Read More

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ജോ ബൈഡനും ഫോണില്‍ ചര്‍ച്ച നടത്തി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും അമേരിക്കന്‍ പ്രസിജന്റ് ജോ ബൈഡനും ഫോണില്‍ ചര്‍ച്ച നടത്തി. ഗാസയിൽ  ശാശ്വത വെടിനിര്‍ത്തലിനായി നടത്തുന്ന ശ്രമങ്ങള്‍ ഇരുവരും വിലയിരുത്തിയതായി അമിരി ദിവാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. അതേ സമയം ഹമാസില്‍ നിന്നും ബന്ദികളെ മോചിപ്പിക്കുന്ന കാര്യം ചര്‍ച്ചയായതായി വൈറ്റ് ഹൌസ് വ്യക്തമാക്കി.

Read More

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോർദാൻ

ഇസ്രയേൽ, ജോർദാൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്താനിരിക്കെ, അവസാന നിമിഷം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നു പിൻമാറി ജോർദാൻ. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് പിൻമാറുകയാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസ സിറ്റിയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെയാണ് ജോർദാന്റെ അപ്രതീക്ഷിത പിൻമാറ്റം. യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചർച്ച നടത്തിയിട്ടും കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

Read More

ഇസ്രയേല്‍ ഹമാസ് യുദ്ധം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്‌ച

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെല്‍ അവീവിലേക്ക്. ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. വെടിനിറുത്തലിനില്ലെന്നും ഹമാസിനെ ഉന്മൂലനം ചെയ്തേ അടങ്ങുവെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ഗാസയില്‍ കരയുദ്ധം ഏതു നിമിഷവും എന്ന സ്ഥിതിയായി. ഗാസ പിടിച്ചടക്കില്ലെന്നും ഇസ്രയേല്‍ ഇന്നലെ വ്യക്തമാക്കി. അമേരിക്കൻ ഇടപെടലിനെ തുടര്‍ന്നാണിത്. കരയുദ്ധത്തിന് മുൻപ് തെക്കൻ ഗാസ വഴി ജനത്തിന് ഒഴിയാൻ അഞ്ചു മണിക്കൂര്‍ വെടിനിറുത്തല്‍ അംഗീകരിച്ചെന്ന വാര്‍ത്ത ഇസ്രയേല്‍ പ്രധാനമന്ത്രി…

Read More

ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ്

ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന സൂചനകളുയരുന്നതിനിടെ ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേക്കുള്ള കടന്നുകയറ്റം ഇസ്രയേല്‍ ചെയ്യുന്ന വലിയ അബദ്ധമായിരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. ഗാസയിലെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാനുള്ള ഇടപെടല്‍ യു.എസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സി.ബി.എസ്. ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജോ ബൈഡന്‍ വ്യക്തമാക്കി. ഹമാസ് പ്രകടമാക്കുന്ന ഭീകരവാദത്തിന്റെ പേരില്‍ പലസ്തീനിലെ മുഴുവന്‍ ജനങ്ങളും ക്രൂശിക്കപ്പെടേണ്ടവരല്ലെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഭീകരതയെ തുടച്ചുനീക്കേണ്ടത്…

Read More

ഹമാസ് ആക്രമണത്തിൽ 14 പൗരൻമാർ കൊല്ലപ്പെട്ടതായി ബൈഡൻ; ഇസ്രയേലിന് അമേരിക്കയുടെ പിന്തുണ

ഇസ്രയേൽ- ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ആയുധങ്ങളുമായി അമേരിക്കൻ യുദ്ധവിമാനം ഇസ്രയേലിലെത്തി. ഹമാസ് ആക്രമണത്തിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉണ്ടെന്ന് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.  യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിൻകൻ വ്യാഴാഴ്ച്ച ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. അമേരിക്കയുടെ സൈനിക, സാമ്പത്തിക…

Read More

ഇറാനില്‍നിന്ന് അമേരിക്കക്കാരുടെ മോചനം; ഖത്തര്‍ അമീറിന് നന്ദി പറഞ്ഞ് ജോ ബൈഡന്‍

ഇറാനില്‍ തടവിലായിരുന്ന അമേരിക്കക്കാരെ മോചിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചതില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് നന്ദി പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ ദിവസം അമീറുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ബൈഡന്‍ രാജ്യത്തിന്റെ നന്ദി അറിയിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഇറാനും അമേരിക്കയും പരസ്പരം തട‌വുകാരെ കൈമാറിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും മേഖലയിലെ സുരക്ഷാ വിഷയങ്ങളും നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി.

Read More

ജി20 ഉച്ചകോടി: ശൈഖ് മുഹമ്മദിന് നന്ദിപറഞ്ഞ് ജോ ബൈഡൻ

ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലെ സുപ്രധാന കൂടിക്കാഴ്ചക്കിടെ ലോകനേതാക്കൾക്ക് മുന്നിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന് നന്ദിയറിയിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ.പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരടക്കം പങ്കെടുത്ത ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനത്തിനിടെയാണ് ബൈഡൻ പ്രത്യേക നന്ദിയറിയിച്ചത്. ശൈഖ് മുഹമ്മദ് ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു കൂടിയിരുത്തവും പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടാകുമായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്….

Read More