
തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവതി അറസ്റ്റിൽ
തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീനയെയാണ് (31) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.Woman Arrested in Kochi for Job Scam തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഞാറക്കൽ സ്വദേശിയായ പരാതിക്കാരനെ വിശ്വസിപ്പിച്ച് 1,05,000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയിൽ നിന്നും 8,00,000 രൂപയുമാണ് ഇവർ തട്ടിയത്. മേരി ഡീനയ്ക്കെതിരെ കളമശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്