നിയമന തട്ടിപ്പ് കേസിൽ ഹരിദാസനെ സാക്ഷിയാക്കാം; പിന്നീട് പ്രത്യേക കേസെടുക്കാമെന്ന് നിയമോപദേശം

ആരോഗ്യ വകുപ്പിനെ മറയാക്കിയുള്ള നിയമന തട്ടിപ്പ് കേസിൽ ഹരിദാസനെ സാക്ഷിയാക്കാമെന്നു നിയമോപദേശം. ഹരിദാസനിൽനിന്നു മറ്റ് പ്രതികൾ പണം തട്ടിയെടുത്തതിനാൽ പ്രതിയാക്കേണ്ടതില്ല. മന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയെന്ന വ്യാജ ആരോപണം ഉന്നയിച്ചതിനാൽ ഹരിദാസനെതിരെ പിന്നീട് പ്രത്യേക കേസെടുക്കാമെന്നും നിയമോപദേശം ലഭിച്ചു.  ചോദ്യംചെയ്യൽ പൂർത്തിയായശേഷം പൊലീസ് അന്തിമ തീരുമാനമെടുക്കും. കേസിലെ ഒന്നാം പ്രതിയായ അഖിൽ സജീവിനെയും മറ്റൊരു പ്രതിയായ ബാസിത്തിനെയും കന്റോൺമെന്റ് പൊലീസ് ഇന്നു ചോദ്യം ചെയ്യും. സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ അഖിൽ സജീവിനെ ഇന്നു കസ്റ്റഡിയിൽ വാങ്ങി…

Read More

‘ഹരിദാസിനെ കണ്ടിട്ടില്ല, തട്ടിപ്പ് നടത്തിയത് ബാസിത്തും റഹീസുമെന്ന് അഖിൽ സജീവ്

നിയമനക്കോഴയുമായി ബന്ധമില്ലെന്നും ഹരിദാസനെ കണ്ടിട്ടില്ലെന്നും അഖീൽ സജീവിന്റെ മൊഴി. തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് അഖിൽ സജീവ് പിടിയിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ച അഖിലിനെ ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ബാസിത്, റഹീസ് എന്നിവർ അടങ്ങിയ സംഘമാണ് പണം തട്ടിയതെന്നും അഖിൽ മൊഴി നൽകി. അതേസമയം, അഖിൽ സജീവിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കുറെ നാളായി ചെന്നൈയിലായിരുന്നു അഖിലിൻറെ താമസം. പൊലീസ് സംഘമെത്തുമെന്ന് അറിഞ്ഞാണ് തേനിയിലേക്ക് മുങ്ങിയത്. അഖിൽ സജീവിനെ അന്വേഷിച്ച ചെന്നൈയിലേക്കും പൊലീസ് സംഘം…

Read More