
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചു
വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചു. ക്യാമ്പസിൽ സമരം ചെയ്താൽ 20,000 രൂപ പിഴയും ‘ദേശവിരുദ്ധ’ മുദ്രാവാക്യങ്ങൾ വിളിച്ചാൽ 10,000 രൂപ പിഴയും ഈടാക്കുമെന്ന് പുതിയ പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. അക്കാദമിക് കോംപ്ലക്സുകൾക്കോ ഭരണവിഭാഗം കെട്ടിടങ്ങൾക്കോ 100 മീറ്റർ പരിധിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചാലാണ് കടുത്ത പിഴ ഈടാക്കുക. അതുപോലെ നിരാഹാര സമരമോ ധർണയോ മറ്റ് പ്രതിഷേധങ്ങളോ നടത്തിയാൽ വിദ്യാർഥികൾക്ക് 20,000 രൂപ വീതമാണ് പിഴയിടുക. മുദ്രാവാക്യങ്ങൾ ദേശവിരുദ്ധമെന്ന് കണ്ടെത്തിയാൽ 10,000…