
കുവൈത്തിൽ ഇതുവരെ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 സഥിരീകരിച്ചിട്ടുണ്ട്. ഉയർന്ന വ്യാപനശേഷിയും ലക്ഷണങ്ങളിൽ ഒമിക്‌റോണുമായി സാമ്യവുമുള്ളതാണ് ജെഎൻ.1. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിട്ടുണ്ട്.