ജെ എൻ 1 വകഭേദം ഗോവയിലും മഹാരാഷ്ട്രയിലും

കേരളത്തിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ജെ എൻ 1 ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് കോവിഡ് കേസുകൾ കണ്ടെത്തിയത്. 18 കേസുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരില്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തിയത്. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത് തിരുവനന്തപുരത്ത്; കോവിഡ് 19 പുതിയ വകഭേദം ജെ എൻ 1 എത്രത്തോളം അപകടകരമാണ്?

ഡിസംബർ എട്ടിന് ഇന്ത്യയിലാദ്യാമായി ജെ എൻ 1 എന്നു പേരുള്ള കോവിഡ് 19 ൻറെ പുതിയ വകഭേദം കണ്ടെത്തി. തിരുവനന്തപുരത്തെ കരകുളത്താണ് ആദ്യത്തെ കേസ് തിരിച്ചറിഞ്ഞതെന്ന റിപ്പോർട്ട് ആശങ്കയുളവാക്കുന്നു. കോവിഡ് ആശങ്കകൾ ഒഴിഞ്ഞുകൊണ്ടിരുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നവകേരളസദസിലെ തിരക്കും ശബരിമല തീർഥാടനവും വൈറസ് പടരുന്നതിനെ വേഗത്തിലാക്കുമെന്ന ആശങ്കയും നിലവിലുണ്ട്. നിരന്തരജാഗ്രത പുലർത്താൻ കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകൾ നിർദേശം നൽകിയിട്ടുണ്ട്. ഈ ഉപ-വകഭേദം യഥാർഥത്തിൽ ലക്‌സംബർഗിൽ ആണ് കണ്ടെത്തിയത്. ഇത് പിറോള ഇനത്തിൻറെ (BA.2.86)…

Read More

ജെഎൻ 1 കേരളത്തിലും; നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

ലോകത്ത് നിലവില്‍ കൂടുതല്‍ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1ആണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍. INSACOG പഠനത്തില്‍ ആണ് കേരളത്തില്‍ ഒമിക്രോണ്‍ ജെഎൻ 1 കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യമാണ് INSACOG. ലോകത്ത് പടര്‍ന്ന് പിടിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് ഇത്. വ്യാപന ശേഷി കൂടുതലാണ് എന്നുള്ളതാണ് ഈ വകഭേദത്തെ അപകടകാരിയാക്കുന്നത്. ഒമിക്രോണിന്‍റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. കേസുകള്‍ കുറഞ്ഞതോടെ…

Read More