
ജിസാൻ ഗവർണറുടെ കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി
ജിസാൻ പ്രവിശ്യ ഗവർണറായ അമീർ മുഹമ്മദ് ബിൻ നാസിർ ബിൻ അബ്ദുൽ അസീസിന്റെ കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി. സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. ജിസാൻ ഗവർണറായി തൻെറ സേവനം നാല് വർഷത്തേക്ക് നീട്ടിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദിയും കടപ്പാടും അറിയിച്ചു. മതത്തെയും പിന്നെ രാജാവിനെയും രാഷ്ട്രത്തെയും സേവിക്കുന്നതിനും സുരക്ഷിതത്വവും നന്മയും രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും പുരോഗതിയും നേടിയെടുക്കാൻ മേഖലയിലെ ജനങ്ങളോടൊപ്പം മുന്നേറാൻ ദൈവം സഹായവും…