
സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടം ; മലയാളി ഉൾപ്പെടെ 15 പേർ മരിച്ചു
സൗദി ജിസാനിലെ അറാംകോ റിഫൈനറി റോഡിൽ നടന്ന വാഹനാപകടത്തിൽ മലയാളികളടക്കം 15 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പതു പേർ ഇന്ത്യക്കാരാണ്. മൂന്ന് നേപ്പാൾ സ്വദേശികളും 3 ഘാന സ്വദേശികളും ഇതിൽ ഉൾപ്പെടുന്നു. കൊല്ലം കുണ്ടറ സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) യാണ് മരണപ്പെട്ട മലയാളി. ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസിഐസി സര്‍വീസസ് എന്ന കമ്പനിയിലെ 26 ജീവനക്കാര്‍ സഞ്ചരിച്ച മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് വർഷമായി കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു പ്രസാദ്….