
‘അല്ലു അർജുനെ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യാറില്ല’; ജിസ് ജോയി
ഡബ്ബിംഗിലൂടെയാണ് താൻ സിനിമയിലെത്തിയതെന്ന് സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ജിസ് ജോയി. വലിയ സംവിധായകർക്കൊപ്പം വർക്ക് ചെയ്തപ്പോഴൊക്കെ സംവിധാനത്തിൽ താത്പര്യമുണ്ടായി. പക്ഷേ, ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല. ആഡ് ഫിലിം മേക്കിംഗ് കമ്പനിയുണ്ടായിരുന്നു. പരസ്യങ്ങൾ സംവിധാനം ചെയ്തിരുന്നു. അങ്ങനെ കിട്ടിയ ആത്മവിശ്വാസത്തിൽ ആസിഫിനോടു കഥ പറഞ്ഞു. ബൈസിക്കിൾ തീവ്സ് എൻറെ ആദ്യ സിനിമയായി. 2007 മുതൽ അല്ലുവിനു ഡബ്ബ് ചെയ്യുന്നുണ്ട്. പരസ്പരമറിയാം. കേരളത്തിൽ വന്നപ്പോൾ സംസാരിച്ചിട്ടുണ്ട്. അതിനപ്പുറം അദ്ദേഹത്തെ പോയിക്കാണുകയോ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യാറില്ല. വലിയ താരമല്ലേ. ഫ്രണ്ട്ഷിപ്പ്…