അമേരിക്കൻ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ മരണം ; അനുശോചനം അറിയിച്ച് സൽമാൻ രാജാവും കിരീടാവകാശിയും

അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ജി​മ്മി കാ​ർ​ട്ട​റു​ടെ മ​ര​ണ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​നു​ശോ​ചി​ച്ചു. ജി​മ്മി കാ​ർ​ട്ട​റു​ടെ മ​ര​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു. അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ൻ​റ് ജി​മ്മി കാ​ർ​ട്ട​റു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​നോ​ടും മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തോ​ടും അ​മേ​രി​ക്ക​ൻ ജ​ന​ത​യോ​ടും ഞ​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​ന​വും ആ​ത്മാ​ർ​ഥ​മാ​യ ദുഃ​ഖ​വും അ​റി​യി​ക്കു​ന്ന​താ​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും പ​റ​ഞ്ഞു.

Read More

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു. 2023-ൻ്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ…

Read More