
‘മദ്യഷോപ്പുകളിൽ അമേരിക്കൻ മദ്യമായ ബെക്കാർഡിയും ജാക്ക് ഡാനിയലും ജിമ്മും വേണ്ട’; അമേരിക്കക്കെതിരെ കടുപ്പിച്ച് കാനഡ
അമേരിക്കയുടെ താരിഫ് ശിക്ഷക്ക് മറുപടിയുമായി കാനഡ. രാജ്യത്തെ മദ്യഷോപ്പുകളിൽ അമേരിക്കൻ മദ്യമായ ബെക്കാർഡിയും ജാക്ക് ഡാനിയലും ജിമ്മും കിട്ടില്ലെന്ന് റിപ്പോർട്ട്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സർക്കാർ നടത്തുന്ന മദ്യവിൽപ്പനശാലകളിൽ യുഎസ് നിർമ്മിത മദ്യ ബ്രാൻഡുകൾ നീക്കം ചെയ്യാൻ തുടങ്ങിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഉച്ചയോടെ, ജാക്ക് ഡാനിയൽസ് പോലുള്ള വിസ്കി ബ്രാൻഡുകൾ വാൻകൂവറിലെ ബിസി മദ്യശാലകളുടെ കാംബി സ്ട്രീറ്റ് ലൊക്കേഷനിലെ സ്റ്റോർ ഷെൽഫുകളിൽ ഇല്ലായിരുന്നു, പകരം കനേഡിയൻ നിർമിത മദ്യം വാങ്ങുക എന്ന് ഉപഭോക്താക്കളെ…