
ജാർഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിൽ ഇ.ഡി റെയ്ജ് ; കള്ളപ്പണം പിടികൂടി, പരിശോധന തുടരുന്നു
ജാർഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിൽനിന്ന് കള്ളപ്പണം പിടികൂടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഗ്രാമവികസന മന്ത്രി ആലംഗീർ ആലത്തിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വസതിയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. റാഞ്ചിയിലെ വിവിധ മേഖലകളിൽ ഇ.ഡി പരിശോധന തുടരുകയാണ്. ജാർഖണ്ഡ് ഗ്രാമവികസന വകുപ്പ് മുൻ ചീഫ് എഞ്ചിനീയർ വീരേന്ദ്ര റാമുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റാമിനെ 2023 ഫെബ്രുവരിയിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഒരു മുറിയിൽ നിറയെ നോട്ടുകെട്ടുകൾ കുന്നുകൂട്ടിയിട്ടതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 20…