ഇരുമ്പുദണ്ഡില്‍ ചുറ്റിയെറിഞ്ഞ തീപന്തം പുറത്ത് തുളച്ചുകയറി; ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ പിടിയാനയ്ക്ക് ദാരുണാന്ത്യം

പശ്ചിമ ബം​ഗാളിലെ ജാർഗ്രാമിൽ ആള്‍ക്കൂട്ടാക്രമണത്തില്‍ പൊള്ളലേറ്റ ആന ചരിഞ്ഞു. ജനവാസമേഖലയിലെത്തുന്ന വന്യമൃഗങ്ങളെ തുരത്താനായി രൂപീകരിച്ച ഹല്ലാ പാർട്ടിയിലെ ആളുകളാണ് തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ച് ആനയെ ആക്രമിച്ചത്. ചെണ്ട കൊട്ടിയും ബഹളം വച്ചുമെല്ലാം കാട്ടാനകളെ തിരികെ കാട് കയറ്റുന്നതാണ് സാധാരണ നിലയിൽ ഹല്ല പാർട്ടിയുടെ രീതി. എന്നാൽ ചിലയിടങ്ങളിൽ വന്യമൃഗങ്ങൾക്കെിരെ മൂർച്ചയേറിയ ഇരുമ്പ് ദണ്ഡിൽ തുണി ചുറ്റിയുണ്ടാക്കിയ പന്തമുപയോഗിച്ചുള്ള മാഷൽസ് എന്ന ആക്രമണവും നടത്താറുണ്ട്. രണ്ട് കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകളാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയത്….

Read More

പശ്ചിമബംഗാൾ എംപി ബിജെപിയിൽനിന്ന് രാജിവച്ചു

പശ്ചിമബംഗാളിലെ ഝാർഗ്രാം ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി കുനാർ ഹെംബ്രാം പാർട്ടി വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് തീരുമാനമെന്നാണ് രാജിക്കത്തിൽ കുനാർ വ്യക്തമാക്കുന്നത്. രാജിക്കത്ത് സമൂഹമാധ്യമങ്ങൾ വഴി ഇദ്ദേഹം പങ്കുവച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുപറഞ്ഞ കുനാർ, ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ ചേരാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു. പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണ് പശ്ചിമബംഗാളിലെ ഝാർഗ്രാം. 2019ൽ 11,767 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുനാർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിർബാഹ സോറനെ തോൽപ്പിച്ചത്. അതുമാത്രവുമല്ല ചരിത്രത്തിൽ…

Read More