
തമിഴ് സിനിമ ആകെ മദ്യപാനികളെന്ന് ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരം: സുരേഷ് കുമാർ
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ വാക്കുകള്‍ സംഘപരിവാറിന്റേതാണെന്ന് പറഞ്ഞു നിരവധിപേർ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ജയമോഹനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ. ജയമോഹൻ പറഞ്ഞത് ഒരിക്കലും സംഘപരിവാറിന്റെ അഭിപ്രായമല്ലെന്നും ഒന്നോ രണ്ടോ സിനിമ ചെയ്ത ജയമോഹന് മലയാള സിനിമയെ വിമർശിക്കാൻ ഒരു അധികാരവുമില്ലെന്ന് സുരേഷ് കുമാർ വ്യക്തമാക്കി. ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരമാണ്. സംഘപരിവാറിന്റെ അഭിപ്രായമല്ല അയാള്‍ പറഞ്ഞത്. തമിഴ് സിനിമയെക്കുറിച്ച് ജയമോഹൻ ഇങ്ങനെ പറയുമോ? തമിഴ് സിനിമ ആകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍…