
മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേൽ സെൻസറിങ് നടക്കുന്നു; ജിയോ ബേബി
ഒരു കലാകാരൻ എന്ന നിലയിൽ രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ ഭയം തോന്നുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേൽ സെൻസറിങ് നടക്കുന്നുവെന്ന് ജിയോ ബേബി പറയുന്നു. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന നടക്കുന്ന കാര്യങ്ങളിൽ ഭയം തോന്നുന്നു. സിനിമയ്ക്ക് മേൽ മതപരമായും രാഷ്ട്രീയപരമായും സെൻസറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിർമാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ് – ജിയോ ബേബി കൂട്ടിച്ചേർത്തു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, കാതൽ- ദ…