
അന്ന് മോഹൻലാലിന് പരിചയപ്പെടുത്തിയത് ഞാൻ, എന്നാൽ പുള്ളി ഒരു പടത്തിലും എന്നെ വിളിച്ചിട്ടില്ല; മണിയൻപിള്ള രാജു
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മണിയൻപിള്ള രാജു. സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകുന്ന അഭിമുഖത്തിൽ മണിയൻപിള്ള തുറന്നുപറയുന്ന ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇപ്പോഴിതാ സംവിധായകൻ ജീത്തു ജോസഫുമായുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് മണിയൻപിള്ള. ജീത്തു ജോസഫിനെ മോഹൻലാലിന് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും എന്നാൽ ഒരു സിനിമയിൽ പോലും അദ്ദേഹം തനിക്ക് അവസരം നൽകിയില്ലെന്നും മണിയൻപിള്ള ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘വർഷങ്ങൾക്ക് മുമ്പാണ് ജീത്തു ജോസഫ് തന്നെ കാണാൻ വരുന്നത്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ലാലേട്ടനോട് ഒരു കഥ…