മഹാരാഷ്ട്രയിൽ നിയന്ത്രണം വിട്ട ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞു; ഏഴ് തീർത്ഥാടകർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ജൽനയിൽ ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീർഥാടകർ മരിച്ചു. പണ്ടർപൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തുപേവാഡിയിൽ വെച്ച് വാഹനം കിണറ്റിൽ വീണത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ബദ്നാപൂർ തഹ്സിലിലെ വസന്ത് നഗറിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ജീപ്പ് എതിർദിശയിൽ നിന്ന് വന്ന മോട്ടോർ സൈക്കിളുമായി കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ വെട്ടിക്കുന്നതിനിടയിൽ റോഡിൽ നിന്ന് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ഭാഗത്തെ റോഡിൽ ഗാർഡ്…

Read More