വയനാട് കണ്ണോത്ത്മലയിലെ ജീപ്പ് അപകടം; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ചെന്ന് ആരോപണം, അപകട കാരണം ആളക്കൊല്ലി വളവ്

വയനാട് കണ്ണോത്തുമലയിലെ ഒമ്പത് പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചതെന്ന് ആരോപണം. കഴിഞ്ഞ നവംബറിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് പിഡബ്ല്യുഡിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അപകട സ്ഥലത്ത് ഫൊറന്‍സിക് വകുപ്പിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പ്രാഥമിക പരിശോധന പൂര്‍ത്തിയായി. അപകട സമയത്ത് ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചു. ജീപ്പ് മറിഞ്ഞ വളവില്‍ അപകട സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊതുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. കുത്തനെയുള്ള ഇറക്കം, വലിയ വളവ്,…

Read More

വയനാട് തലപ്പുഴയിലെ ജീപ്പ് അപകടം; അനുശോചനം രേഖപ്പെടുത്തി വയനാട് എം.പി രാഹുൽ ഗാന്ധി

മാനന്തവാടി ജീപ്പ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി. അപകടം അത്യന്തം ദു:ഖകരമാണെന്ന് രാഹുൽ​ഗാന്ധി പറഞ്ഞു. വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവുമായി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ പറഞ്ഞു. വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയിൽ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്

Read More