ജിദ്ദയിലും മക്കയിലും മഴ; റോഡുകളിൽ വെള്ളം ഉയർന്നു

ജിദ്ദയുടെയും മക്കയുടെയും പല ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ പെയ്തു. കനത്ത മഴയിൽ നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. റിയാദിലും കിഴക്കൻ പ്രവിശ്യയിലും നാളെ ഉച്ചവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതൽ തന്നെ മേഘാവൃതമായിരുന്നു അന്തരീക്ഷം. ഉച്ചയോടെ ജിദ്ദയുടെയും മക്കയുടെ പല ഭാഗങ്ങളിലും മഴ പെയ്തു തുടങ്ങി. ചില സ്ഥലങ്ങളിൽ മഴ ശക്തമായി തന്നെ പെയ്തു. റോഡുകളിൽ വെള്ളം കയറിതോടെ ഏതാനും റോഡുകൾ അടച്ചിടേണ്ടി വന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിരവധി വസ്തുക്കൾ ഒലിച്ച് പോയി. വാഹനങ്ങൾ…

Read More

സൗദിയിൽ ഭാര്യയെയും 7 മക്കളെയും ഉപേക്ഷിച്ച് മലയാളി; താങ്ങായി ‘സാന്ത്വന സ്പർശം

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മലയാളിയായ ഭർത്താവ് കടന്നുകളഞ്ഞതോടെ നിത്യവൃത്തിക്ക് ഗതിയില്ലാതെ കുടുംബം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദാണ് സോമാലിയൻ സ്വദേശിയായ ഭാര്യ ഹാജറ മുഅ്മിനയേയും ആറ് മക്കളേയും ഉപേക്ഷിച്ച് 13 വർഷം മുമ്പ് നാട്ടിലേക്ക് കടന്നത്. ഹാജറ ഈ സമയത്ത് ഏഴാമതും ഗർഭിണിയായിരുന്നു. പിന്നീട് മജീദ് സൗദിയിലേക്ക് മടങ്ങിവന്നില്ല. തുടക്കത്തിൽ കുടുംബത്തിന് മജീദ് സഹായം എത്തിച്ചിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. സൗദിയിൽ ജീവിക്കാനുള്ള രേഖകളില്ലാത്തതിനാൽ രണ്ട് ആൺകുട്ടികളെ പൊലീസ് പിടികൂടി സൗദിയിൽ നിന്ന് സൊമാലിയയിലേയ്ക്ക് തിരിച്ചയച്ചു….

Read More

തീർഥാടകർക്ക് ജിദ്ദ-മക്ക സൗജന്യ ബസ് യാത്ര തുടങ്ങി

ഉംറ തീർഥാടകരെ ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും സൗജന്യമായി എത്തിക്കുന്ന ബസ് സർവിസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. യാത്രക്ക് കൂടുതൽ സൗകര്യമൊരുക്കുകയും ഉംറ നിർവഹിക്കാൻ അവസരമൊരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പിൽഗ്രിംസ് സർവിസ് പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. തീർഥാടകരുടെ ബാഹുല്യം കണക്കിലെടുത്താണ് ബസ് സർവിസ് ആരംഭിച്ചത്. നുസ്‌ക്, തവക്കൽന ആപ്ലിക്കേഷനുകളിലൂടെ ഉംറ ബുക്ക് ചെയ്തവർക്കായിരിക്കും സേവനം ലഭിക്കുക.  ഒരാഴ്ച മുമ്പാണ് ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും തീർഥാടകർക്ക് സൗജന്യ ബസ് സർവിസ് ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. സൗദി അറേബ്യൻ പിൽഗ്രിംസ്…

Read More

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു

സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു. ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്ന് ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും ഷട്ടിൽ സർവീസ് ഉണ്ടായിരിക്കും. ജിദ്ദയിൽ നിന്ന് രാവിലെ 10 മണിക്കാണ് സർവീസുകൾ ആരംഭിക്കുക. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഒന്നിൽ നിന്നാണ് സൗജന്യ ബസ് സർവീസ് നടത്തുക. ജിദ്ദ വിമാനത്താവളത്തിലെത്തുന്ന തീർഥാടകർക്ക് വേഗത്തിൽ മക്കയിലെ ഹറം പള്ളിയിലെത്തുന്നതിന് വേണ്ടിയാണ് പുതിയ സേവനം…

Read More