
കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. യോഗം പാലിയേറ്റിവ് ഉപദേശക സമിതിയംഗം ഇസ്മാഈൽ കല്ലായി ഉദ്ഘാടനം ചെയ്തു.കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് സിറാജ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് മുഹമ്മദലി നമ്പ്യൻ, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷംസുദ്ദീൻ ഇല്ലിക്കുത്ത് എന്നിവർ അവതരിപ്പിച്ചു. യൂസുഫ് കുരിക്കൾ, എം.പി.എ. ലത്തീഫ്, ഉസ്മാൻ കുണ്ടുകാവിൽ എന്നിവർ സംസാരിച്ചു. ലോകമനഃസാക്ഷിയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ യോഗം നടുക്കവും ദുഃഖവും രേഖപ്പെടുത്തുകയും ജീവഹാനി സംഭവിച്ചവർക്കായി…