
12 ലക്ഷം ഹജ്ജ് തീർത്ഥാടകർക്ക് സേവനം; പ്രവർത്തന പദ്ധതിക്ക് ജിദ്ദാ വിമാനത്താവളം അംഗീകാരം നൽകി
12 ലക്ഷം ഹജ്ജ് തീർഥാടകർക്ക് സേവനം നൽകാനുള്ള പ്രവർത്തന പദ്ധതിക്ക് ജിദ്ദ വിമാനത്താവളം അംഗീകാരം നൽകി. കോവിഡിന് ശേഷം ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാരുടെ വരവ് രേഖപ്പെടുത്തുന്ന വർഷമായിരിക്കും ഈ വർഷം. ജിദ്ദ വിമാനത്താവളം വഴി എത്തുന്ന തീർഥാടകരുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമാക്കിയുള്ള എല്ലാ ആവശ്യകതകളോടും പൊരുത്തപ്പെടുന്നതാണ് ഹജ്ജ് സേവന പദ്ധതിയെന്ന് ജിദ്ദ എയർപോർട്ട് സി.ഇ.ഒ എഞ്ചിനീയർ മാസിൻ ബിൻ മുഹമ്മദ് ജൗഹർ പറഞ്ഞു. ദുൽഖഅദ് ഒന്നിന്ന് ആദ്യ വിമാനങ്ങളുടെ വരവോടെ പദ്ധതി ആരംഭിക്കും. ടെർമിനൽ ഒന്ന്,…