ബിജെപി – ജനതാദൾ എസ് ലയനമില്ല; കർണാടകയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എച്ച്.ഡി.കുമാരസ്വാമി

കർണാടകയിൽ ബിജെപിയിൽ ലയിക്കാൻ ജനതാദൾ എസിനു പദ്ധതിയൊന്നുമില്ലെന്നും കോൺഗ്രസ് സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടാൻ ഇരു കക്ഷികളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ദൾ സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ എൻഡിഎയുടെ ഭാഗമാകാൻ ദൾ തീരുമാനിച്ചിരുന്നു. തുടർന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി ലോക്‌സഭാ സീറ്റ് വിഭജന ചർച്ച നടക്കാനിരിക്കെയാണു കുമാരസ്വാമിയുടെ വിശദീകരണം.  ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിതനായ ബി.വൈ.വിജയേന്ദ്രയെ അനുമോദിച്ചാണ് കുമാരസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയും ദളും തമ്മിൽ കൈകോർക്കൽ സംസ്ഥാനത്തെ പ്രബല ജാതി…

Read More

‘യഥാർത്ഥ പാർട്ടി ഞങ്ങൾ, പുതിയ പാർട്ടിയില്ല’; കേരള ജെഡിഎസ്

ജെഡിഎസ് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകൃത ദേശീയ പാർട്ടി അല്ലെന്ന് ജെഡിഎസ് കേരള ഘടകം. പുതിയ പാർട്ടി ഇല്ല. മറ്റു സംസ്ഥാനങ്ങളെ നേതാക്കളുമായി ചർച്ച തുടരുകയാണ്. സംസ്ഥാന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്. ചിഹ്നം അയോഗ്യത പ്രശ്‌നം ആയാൽ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെഡിഎസ് നേതാക്കളായ മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി,സികെ നാണു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  നിലവിലെ നിലപാടുമായി മുന്നോട്ട് പോകും. പാർട്ടി കേന്ദ്ര നിലപാടിനോട് യോജിപ്പില്ല. അതിനെ സമ്പൂർണ്ണമായി തള്ളി കളയുകയാണ്. ദേവ…

Read More

ഗൗഡയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജെഡിഎസ് കേരള ഘടകം

ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുമായുള്ള ബന്ധം വിഛേദിക്കാൻ ജനതാദൾ-എസ് (ജെഡിഎസ്) കേരള ഘടകം. ജെഡിഎസിലെ ആഭ്യന്തരപ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ഗൗഡ കക്ഷിയാക്കിയതിന് പിന്നാലെയാണ് മനംമാറ്റം. തുടർനടപടികൾക്കായി  27ന് കൊച്ചിയിൽ നേതൃയോഗം വിളിച്ചിരിക്കുകയാണു ജെഡിഎസ്.  ഗൗഡയുടെ ബിജെപി ബന്ധത്തെ നിരാകരിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാർട്ടിയുടെ ഇടതുപക്ഷ ഘടകമായി കേരളത്തിൽ തുടരാനുള്ള ശ്രമമാണു ജെഡിഎസ് കേരള നേതൃത്വം നടത്തിവന്നത്. എന്നാൽ കർണാടകയിലെ ബിജെപി ബന്ധം പിണറായി വിജയന്റെ അനുമതിയോടെ എന്ന ഗൗഡയുടെ വിവാദ പ്രസ്താവന വന്നതോടെ സിപിഎമ്മും പ്രതിസന്ധിയിലായി….

Read More

കോൺഗ്രസും ബി.ജെ.പി.യും ഒന്നിച്ചുചേരുന്നതിനുവേണ്ടി സി.പി.എമ്മിനെ പൊതുശത്രുവാക്കുന്നു, കോലീബി സഖ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു; എം.വി. ഗോവിന്ദൻ

കേരളത്തിൽ കോൺഗ്രസും ബി.ജെ.പി.യും ഒന്നിച്ചുചേരുന്നതിനുവേണ്ടി സി.പി.എമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സെക്രട്ടറി എം.വി. ഗോവിന്ദൻ. പഴയ കോലീബി സഖ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ജെ.ഡി.എസ്. കേരളാ ഘടകം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പി.യാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള ബാക്കി പാർട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബി.ജെ.പി. വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സി.പി.എമ്മിന്റേത്. കേരളത്തിൽ ബി.ജെ.പി.യും കോൺഗ്രസും ഒന്നിച്ചുചേരുന്നതിനുവേണ്ടി സി.പി.എമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പഴയ കോലീബി സഖ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. കോൺഗ്രസ്…

Read More

ദേവഗൗഡയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവവിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കൂടാതെ ദേവഗൗഡയുടെ പ്രസ്താവനയിൽ പ്രതികരിക്കാനിറങ്ങിയ കോൺഗ്രസ്സിന്റേത് തരാതരം പോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ദേവഗൗഡയുടെ വാക്കുകേട്ട് ‘അവിഹിതബന്ധം’ അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുത്. അതിന്റെ പേരിൽ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിന്റെ മറവിൽ ആനുകൂല്യം പറ്റിയവരും കോൺഗ്രസ്സിലുണ്ടാവും….

Read More

ബിജെപി – പിണറായി അന്തർധാര പുറത്തായി; രമേശ് ചെന്നിത്തല

ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ ബി ജെ പി – പിണറായി അന്തർധാര മറനീക്കി പുറത്ത് വന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൃഷ്ണൻകുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നത് ഈ വെളിപ്പെടുത്തൽ ശരിവയ്ക്കുന്നതു കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘നിയമപ്രകാരം പാർട്ടി കേരള ഘടകം ഇപ്പോഴും ബി ജെ പി ഘടകക്ഷിയായ ജെ ഡി എസിന്റെ ഭാഗമാണ്. എന്നിട്ടും കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോൾ എല്ലാ പേർക്കും മനസിലായി. രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടിയാണ് എന്ന്…

Read More

കർണാടകത്തിൽ എൻഡിഎ സഖ്യത്തിൽ ചേർന്നത് പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെ; എച്ച് ഡി ദേവ ഗൗഡ

കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന് എച്ച് ഡി ദേവഗൗഡ. അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളത്. ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. ജെഡിഎസ് കേരള സംസ്ഥാന ഘടകം ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ടെന്നും ദേവഗൗഡ പറഞ്ഞു. കേരള സംസ്ഥാന…

Read More

ഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം

എന്‍ഡിഎ സഖ്യത്തില്‍ ചേർന്നതിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം. ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്നു പോകാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കി. കേരള ഘടകത്തിന്റെ വികാരം ദേവെഗൗഡ ഉള്‍ക്കൊണ്ടെന്നും മാത്യു ടി. തോമസ് പറഞ്ഞു. 2006ലും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു ജെഡിഎസ്. ആ സമയത്തും കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നില്‍ക്കുകയായിരുന്നു. അതേ നിലപാട് ഇത്തവണയും തുടരുമെന്ന സൂചനയാണ് കേരളഘടകം നല്‍കുന്നത്. ഈ മാസം 7നു ചേരുന്ന സംസ്ഥാനസമിതി…

Read More

കേരളത്തില്‍ എന്‍ഡിഎ – എല്‍ഡിഎഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്: വി.ഡി സതീശന്‍

എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍ഡിഎഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള് പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെഡിഎസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപി സഖ്യത്തിന്റെ ഭാഗമായ ജെഡിഎസിന്റെ മന്ത്രി കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. കേരളത്തില്‍ എന്‍ഡിഎ – എല്‍ഡിഎഫ് സഖ്യകക്ഷി ഭരണം…

Read More

ജെ ഡി എസ്-ബിജെപി ബന്ധം; തെളിയുന്നത് സിപിഐഎമ്മിന്റെ ബി ജെ പി വിധേയത്വമെന്ന് രമേശ് ചെന്നിത്തല

ബി ജെ പി മുന്നണിയുടെ ഭാഗമായ ജനതാദൾ എസ്സിനെ ഇടതു മുന്നണിയിൽ തന്നെ നില നിർത്തിയിരിക്കുന്നതിലൂടെ ഇടതു മുന്നണിയുടെ ബി ജെ പി വിധേയത്വമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല .ബി ജെ പിയുമായി സി പി എമ്മിന് നേരത്തേ തന്നെ ബാന്ധവമുണ്ട്. ഇപ്പോൾ ജെ ഡി എസ്, ബി ജെ പി മുന്നണിയിൽ ചേർന്നിട്ടും സി പി എമ്മിനും ഇടതു മുന്നണിക്കും അലോസരമൊന്നും തോന്നാതിരിക്കുന്നത് അവരുടെ രഹസ്യ ബന്ധം കാരണമാണെന്നും അദ്ദേഹം വിമർശിച്ചു….

Read More