
അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
എമിറേറ്റിലെ റോഡുകളിൽ സിഗ്‌നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ച് കടക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് ഒരു അറിയിപ്പ് പുറത്തിറക്കി. ഇത്തരം അപകടകരമായ ശീലങ്ങൾ ഒഴിവാക്കാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രത്യേകം അനുമതി നൽകിയിട്ടുള്ള സുരക്ഷിതമായ ഇടങ്ങളിലൂടെ മാത്രം റോഡുകൾ മുറിച്ച് കടക്കാൻ പോലീസ് കാൽനടക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി പെഡസ്ട്രിയൻ ടണലുകൾ, കാൽനടക്കാർക്കുള്ള മേൽപ്പാലങ്ങൾ മുതലായവ ഉള്ള ഇടങ്ങളിൽ അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. കവലകളിൽ റോഡ് മുറിച്ച് കടക്കുന്ന അവസരത്തിൽ ട്രാഫിക്…