ബലാത്സംഗക്കേസിൽ നടന്‍ ജയസൂര്യക്ക് നോട്ടീസ്; ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം

ബലാത്സംഗക്കേസിൽ സിനിമാതാരം ജയസൂര്യയ്ക്ക് നോട്ടീസ്. ഈ മാസം 15ന് ജയസൂര്യ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. കൊച്ചി സ്വദേശിയായ നടി നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. ജയസൂര്യക്കെതിരെ കൻ്റോൺമെൻ്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ്‌ ഹരജികൾ തീർപ്പാക്കിയത്. സ്ത്രീത്വത്തെ…

Read More

ലൈംഗികാതിക്രമ പരാതി ഞെട്ടിച്ചു, അതിനുശേഷം ജയസൂര്യയുമായി സംസാരിച്ചിട്ടില്ല; നൈല ഉഷ

നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് നടി നൈല ഉഷ. പീഡന ആരോപണം ഞെട്ടിച്ചുവെന്നും അദ്ദേഹം അടുത്ത സുഹൃത്താണെന്നും നൈല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.’ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേൾക്കുന്നതിലാണ് എന്റെ ഞെട്ടൽ. സിനിമയിൽ എനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് ദുരനുഭവങ്ങൾ നേരിട്ടവരുടെ ഒപ്പം നിന്നുകൊണ്ട് പറയുന്നു. ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ഞാൻ ക്ഷണിക്കപ്പെട്ടതാണ്. എനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും അവർ ചെയ്തുതന്നിട്ടുണ്ട്. അങ്ങനെയൊരു ആനുകൂല്യം എനിക്കുണ്ടായിരുന്നു. പക്ഷേ അത്തരം പ്രിവിലേജ് ഇല്ലാത്തവർക്കൊപ്പമാണ്…

Read More

‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,: നിയമപോരാട്ടം തുടരും’; ആരോപണങ്ങൾ വ്യാജമെന്ന് ജയസൂര്യ

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ തന്നെ തകർത്തുവെന്ന് നടൻ ജയസൂര്യ. കുടുംബാംഗങ്ങളെ വിഷയം അഗാധ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഎസിലുള്ള നടൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. വിവാദം ഉടലെടുത്ത ശേഷം ഇതാദ്യമായാണ് ജയസൂര്യയുടെ പ്രതികരണം. ജന്മദിന പോസ്റ്റിനോട് അനുബന്ധിച്ചാണ് താരം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി നൽകുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന് സ്‌നേഹപൂർവം കൂടെ നിന്ന എല്ലാവർക്കും നന്ദി. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്….

Read More

‘അന്ന് പിടിച്ച് മാറ്റാൻ പറ്റിയില്ല, പിന്നീടൊരു ബുദ്ധിമുട്ടും ഉണ്ടായില്ല’; ജയസൂര്യയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതി നൽകിയ നടി

ലൈംഗികാതിക്രമം നടന്നത് ‘പിഗ്മാൻ ‘ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണെന്ന് ജയസൂര്യയ്ക്കെതിരെ പരാതി നൽകിയ നടി. അന്ന് പ്രതികരിച്ചതിന് ശേഷം പിന്നീടൊരിക്കലും നടനിൽ നിന്ന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വെളിപ്പെടുത്തൽ. നടിയുടെ വാക്കുകൾ സാമ്പത്തികമായും അല്ലാതെയും മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്തിട്ടില്ല. കഴിഞ്ഞ 12 വർഷമായി ഞാൻ തിരുവനന്തപുരത്തുണ്ട്. 2015ലാണ് എന്റെ ഭർത്താവ് ക്യാൻസർ വന്ന് മരണപ്പെടുന്നത്. ഇത്രയും വർഷവും ഞാൻ തിരുവനന്തപുരം കരമനയ്ക്കടുത്ത് ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഈ നാട്…

Read More

ജയസൂര്യക്കെതിരായ കേസ്; പൊതുഭരണ വകുപ്പിന് കത്ത് നൽകി പൊലീസ്, സംവിധായകൻ ബാലചന്ദ്ര മേനോൻറെ മൊഴിയെടുക്കും

നടൻ ജയസൂര്യക്കെതിരായ കേസിൽ സിനിമ സംവിധായകൻ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ സിനിമയുടെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടന്നുവെന്നാണ് കേസ്. അതേസമയം, ഷൂട്ടിംഗിനായി വാടകയ്ക്ക് കൊടുത്തതിന്റെ വിശദാശങ്ങൾ തേടി സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിന് പൊലീസ് കത്ത് നൽകി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി…

Read More

ലൈംഗികാതിക്രമം; നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തു; ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്….

Read More

മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു; നടൻമാർക്കെതിരേ ആരോപണവുമായി നടി

നടന്മാർക്കെതിരെ ആരോപണവുമായി നടി മിനു മുനീർ രംഗത്ത്. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. ഇവരിൽ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീർ ആരോപിച്ചു. അമ്മയിൽ അംഗത്വം ലഭിക്കാൻ ഇടവേള ബാബു വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത്…

Read More

‘കൃഷിക്കാർ അനുഭവിക്കുന്ന ദുരിതം ചെറുതല്ല’,സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി നടൻ ജയസൂര്യ; വിമർശനം മന്ത്രിമാർ വേദിയിലിരിക്കെ

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി നടൻ ജയസൂര്യ. മന്ത്രിമാരെ വേദിയിലിരുത്തിയാണ് സർക്കാരിനെ നടൻ ജയസൂര്യ വിമർശിച്ചത്. തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കൃഷി മന്ത്രി പി. പ്രസാദും വ്യവസായ മന്ത്രി പി. രാജീവുമാണ് വേദിയിലുണ്ടായിരുന്നത്.”ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണ് തന്നെ കൊണ്ട് ഇത് പറയിപ്പിച്ചതെന്നും ജയസൂര്യ പറയുന്നു”. “കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും…

Read More

ചെലവന്നൂർ കായൽ ഭൂമി കയ്യേറ്റം; ജയസൂര്യക്ക് വിജിലൻസ് കോടതി സമൻസയച്ചു

കൊച്ചി ചെലവന്നൂർ കായൽ തീരത്തെ ഭൂമി കയ്യേറിയെന്ന കേസിൽ നടൻ ജയസൂര്യക്ക് സമൻസയച്ച് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സമൻസ് അയച്ചത്. കോർപറേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടും ഡിസംബർ 29- ന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. കായൽ തീരം കയ്യേറിയെന്ന പരാതി ശരിവെച്ചുകോണ്ട് വിജിലൻസ് ഉദ്യോഗസ്ഥർ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു ആറുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബർ 13നാണ് കൊച്ചി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജയസൂര്യയെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്. കായൽഭൂമി…

Read More