സർക്കാരിനെതിരായ ജയസൂര്യയുടെ വിമർശനം; ജയസൂര്യയേയും കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷി മന്ത്രി പി.പ്രസാദ്

മന്ത്രിമാരെ വേദിയിൽ ഇരുത്തി സംസ്ഥാന സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യയേയും, കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷി മന്ത്രി പി.പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടൻ ജയസൂര്യ സർക്കാരിനെ വിമർശിച്ചത്. കർഷകർ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെട്ടു. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ…

Read More