
എവിടെ ചെന്നാലും മോനെ സുഖമായിരിക്കുന്നോ എന്ന ചോദ്യം ഹൃദയം നിറയ്ക്കുന്നു; ജയറാം
മലയാളികളുടെ കുടുംബനായകനാണ് ജയറാം. പത്മരാജന്‍ കണ്ടെത്തിയ ആ മഹാപ്രതിഭ പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയനടനായി മാറി. തമിഴില്‍ പൊന്നിയന്‍ സെല്‍വന്‍ ആണ് അവസാനമായി ചെയ്തതെന്ന് ജയറാം. മണിരത്‌നം എന്ന ലെജന്‍ഡ് സംവിധായകന്റെ കൂടെ തമിഴിന്റെ ചരിത്രം പറയുന്ന ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമാണ്. മലയാളത്തില്‍ ഞാനായിട്ട് കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഇടവേള എടുത്തിരുന്നു. നല്ലൊരു പ്രോജക്ട് ചെയ്തു തിരിച്ചു വരണം എന്നാണ് ആഗ്രഹിച്ചത്. എന്റെ കാത്തിരിപ്പ് വെറുതെയായില്ല, ഇപ്പോള്‍ ഞാന്‍…