മുകേഷ് സിനിമയില്‍ വരുന്നതിനു മുമ്പേ അറിയാം; ഒരു വേഷം കൊടുക്കുമ്പോള്‍ അതു ചലഞ്ചിംഗ് ആയിരിക്കണം: ജയരാജ്
സംവിധായകൻ ജയരാജിന്‍റെ പുതിയ ചിത്രമാണ് കാഥികൻ. മുകേഷ് ആണ് പ്രധാന കഥാപാത്രം. മുകേഷുമായുള്ള സൗഹൃദം തുറന്നുപറയുകയാണ് ജയരാജ്. ഒരുകാലത്തു തിളങ്ങിയതും ഇന്ന് അവഗണിക്കപ്പെടുന്നതുമാകുന്നു കാഥികന്റെ ജീവിതം. കഥാപ്രസംഗത്തിന്‍റെ നല്ല കാലം കഴിഞ്ഞിരിക്കുന്നു. കാഥികരും ഉള്‍വലിയുന്ന അവസ്ഥയിലെത്തി. എന്നാൽ ഒരു കാലത്ത് മലയാളക്കരയെ ഇളക്കിമറിച്ച കഥകളുണ്ടായിട്ടുണ്ട്. സാംബശിവനും കെടാമംഗലം സദാനന്ദനുമെല്ലാം കഥാപ്രസംഗകലയിലെ കുലപതികളാണ്. കാഥികരുടെ ജീവിതം ത്തലമാക്കിയാണ് പുതിയ സിനിമ. ആ വ്യഥ അനുഭവിക്കുന്ന കാഥികന്റെ കഥ പറയാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്നു നമ്മുടെ ഇന്‍ഡസ്ട്രിയില്‍ മുകേഷിനോളം നന്നായി…