
“ഇഷ്ടരാഗം ” ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിന് തയ്യാറാകുന്നു.
സുരേഷ് ഗോപി അടക്കമുള്ള പ്രശസ്ത താരങ്ങളുടെ ഫേസ്ബുക് പേജ് മുഖേനയാണ് പോസ്റ്റർ റിലീസ് ആയത്. മ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രമായ ” ഇഷ്ടരാഗത്തിൽ ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ,ജലജ റാണി,രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അനുവിന്റെയും ശ്രീരാഗിന്റെയും ഗാഢമായ പ്രണയമാണ് ചിത്രത്തിന്റെ ഇതി വൃത്തം. ഇരുവരുടെയും വാക്കുകൾക്ക് അതീതമായ…