‘പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലെയുള്ള സംഘപരിവാറിന് അസ്വസ്ഥതയുണ്ട്’; എം എ ബേബി

തമിഴ്‌നാട്ടിൽ വൻ വിജയം നേടിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെ മുൻനിർത്തി മലയാളികൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എഴുത്തുകാരൻ ജയമോഹനെതിരെ സിപിഎം നേതാവ് എം എ ബേബി. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ മുൻനിർത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമർശങ്ങളുള്ളത്. യഥാർത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛർദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാർഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹൻ എഴുതി….

Read More