ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർ, ജയ് ഷായെ പരിഹസിച്ച് പ്രകാശ് രാജ്

ഐസിസി ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ട ബിസിസിഐ സെക്രട്ടറി ജയ് ഷായെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർക്കായി എഴുന്നേറ്റു നിന്ന് കൈയ്യടിക്കണമെന്നായിരുന്നു പ്രകാശ് രാജിന്‍റെ പോസ്റ്റ്. ജയ് ഷായെ അഭിനന്ദിച്ച് കൊണ്ട് വിരാട് കോലി ഇട്ട ട്വീറ്റ്, റീ ട്വിറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രകാശ് രാജ് ഇങ്ങനെ എഴുതിയത്. പ്രകാശ് രാജിന്‍റെ പോസ്റ്റിന് താഴെ നിരവധി പേര്‍ രസകരമായ കമന്‍റുകളും കുറിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യം 10000 റണ്ണടിക്കുന്ന ബാറ്റര്‍ ശരദ് പവാറായിരുന്നുവെന്നും, 500…

Read More

ഗ്രൗണ്ട് സ്റ്റാഫിന് സര്‍പ്രൈസ് സമ്മാനവുമായി ജയ് ഷാ, 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു

ഐപിഎൽ കലാശക്കൊട്ടിന് പിന്നാലെ വലിയ പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. സീസണിന്റെ വിജയകരമായ നടത്തിപ്പിനായി അഹോരാത്രം പ്രയത്നിച്ച ഗ്രൗണ്ട് സ്റ്റാഫിനായി വലിയ സമ്മാനത്തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയായ പത്ത് സ്റ്റേഡിയങ്ങളിലെയും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും ബിസിസിഐ സെക്രട്ടറി 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ബിസിസിഐയുടെ പാരിതോഷികത്തിന് അര്‍ഹരായവര്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈഡൻ ഗാർഡൻസ്-കൊൽക്കത്ത, സൺറൈസേഴ്സ് ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻന്‍റനാഷണൽ സ്റ്റേഡിയം-ഹൈദരാബാദ്, എംഎ ചിദംബരം സ്റ്റേഡിയം- ചെന്നൈ, അരുൺ ജെയ്റ്റ്‌ലി…

Read More

ബിസിസിഐ വാർഷിക കരാറിൽ നിന്നും ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ പുറത്താക്കിയത് അഗാര്‍ക്കര്‍; വെളിപ്പെടുത്തലുമായി ജയ് ഷാ

മാസ‌ങ്ങൾക്ക് മുമ്പാണ് വാര്‍ഷിക കരാറില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെയും ബാറ്റര്‍ ശ്രേയസ് അയ്യരെയും ബിസിസിഐ ഒഴിവാക്കിയത്. രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ഇരുവരും പാലിക്കാത്തതിനെ തുടർന്നാണ് വാർഷിക കരാറിൽ നിന്നും ഇവരെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐ കടന്നത്. ഈ തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചതാരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ജയ്…

Read More

ആരാധകർക്ക് ആശ്വാസമായി വിരാട് കോലി ഇന്ത്യയില്‍ തിരിച്ചെത്തി, ആസിബി ടീമിനൊപ്പം ഉടൻ ചേരും

വിരാട് കോലി ഇന്ത്യയില്‍ തിരിച്ചെത്തി, ആരാധകർക്ക് ആശ്വാസം. കോലി ഉടന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേരും. ഐപിഎല്ലിന് മുന്നോടിയായി താരം മുംബൈയില്‍ വന്നിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് കോലി ഏറെ നാളുകളായി ലണ്ടനിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും കോലി വിട്ടുനിന്നു. പിന്നാലെ വ്യക്തിപരമായ കാരണങ്ങളാല്‍ കോലി ഐപിഎല്ലിലും കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് കോലി ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നത്. മാർച്ച 22ന് ഉദ്ഘാടന…

Read More

ഐ.പി.എല്‍. രണ്ടാംഘട്ട മത്സരങ്ങൾ ഇന്ത്യയിൽ തന്നെ; മത്സരങ്ങള്‍ വിദേശത്തേക്കു മാറ്റുമെന്ന വാർത്ത തള്ളി ബി.സി.സി.ഐ. സെക്രട്ടറി

ഐ.പി.എല്‍. 17-ാം സീസണിന്റെ രണ്ടാംഘട്ട മത്സരങ്ങള്‍ യുഎഇയിൽ നടക്കുമെന്ന വാർത്ത തള്ളി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ. ടൂര്‍ണമെന്റിലെ മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് അ​ദ്ദേഹം വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടാംപാദ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇന്നെലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയ് ഷായുടെ പ്രതികരണം. 2009-ല്‍ പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐ.പി.എല്‍. ദക്ഷിണാഫ്രിക്കയിലാണ് സംഘടിപ്പിച്ചത്. അതുപോലെ 2014-ലെ പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് ഐ.പി.എല്ലിന്റെ ആദ്യ ഘട്ട…

Read More