
ഇന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിന്റെ 60ആം ചരമ വാർഷിക ദിനം ; ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 60ആം ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം. മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അജയ് മാക്കന് എന്നിവര്‍ നെഹ്റു സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. ശാസ്ത്ര, സാമ്പത്തിക, വ്യാവസായിക, വിവിധ മേഖലകളില്‍ ഇന്ത്യയെ മുന്നോട്ട് നയിച്ച ആധുനിക ഇന്ത്യയുടെ ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ…