ജാവലിൻ ത്രോയിൽ സ്വർണം; പാരാലിംപിക് റെക്കോർഡ് നേടി സുമിത് ആന്റില്‍

പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. ജാവലിൻ ത്രോയിൽ സുമിത് അന്‍റിലാണ് ഇന്ത്യക്കായി സ്വർണം നേടിയത്. 70.59 മീറ്റർ ദൂരം ജാവലിൻ പായിച്ച് പാരാലിംപിക്സ് ലോക റെക്കോർഡ് കുറിച്ചാണ് സുമിതിന്‍റെ നേട്ടം. ടോക്കിയോ പാരാലിംപിക്സിലും സുമിത് സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് പാരാലിംപിക്സുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്‍ലീറ്റെന്ന നേട്ടവും ഹരിയാന സ്വദേശിയായ സുമിതിനെ തേടിയെത്തി. ഈ ഇനത്തിൽ ശ്രീലങ്കയുടെയും ഓസ്ട്രേലിയയുടെയും താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. ഇന്ത്യക്കായി ഷൂട്ടിംഗിൽ അവനി ലെഖാരെയും ബാഡ്മിന്‍റിണിൽ നിതേഷ്…

Read More

ജാവലിന്‍ ത്രോയിൽ ഒളിംപിക് റെക്കോർഡോടെ സ്വർണം; അര്‍ഷാദ് നദീമിന് എരുമയെ സമ്മാനിച്ച് ഭാര്യ പിതാവ്

പാരീസ് ഒളിംപിക്സിൽ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്ന് ഒളിംപിക് റെക്കോർടോടെ സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യ അയേഷയുടെ പിതാവ് മുഹമ്മദ് നവാസ് സമ്മാനമായി നല്‍കിയത് എരുമയെ. തങ്ങളുടെ വിഭാഗത്തില്‍ എരുമയെ സമ്മാനം നല്‍കുന്നത് വലിയ ആദരമാണെന്നാണ് നവാസ് പറയ്യുന്നത്. പാരമ്പര്യമായി എരുമയെ സമ്മാനമായി നല്‍കുക എന്നത് ഞങ്ങളുടെ വിഭാഗത്തിലെ വലിയൊരു ആചാരമാണ്. തന്റെ മകളെ ആറ് വര്‍ഷം മുമ്പ് വിവാഹം കഴിക്കുമ്പോള്‍ അര്‍ഷാദ് നദീം ചെറിയ ജോലികൾ ചെയ്ത് ജീവിതച്ചെലവ്…

Read More

പാരീസിൽ ജാവലിന്‍ എറിയുമ്പോൾ നീരജ് ധരിച്ചിരുന്നത് 52 ലക്ഷത്തിന്റെ വാച്ച്

പാരീസിൽ ഇന്ത്യയുടെ അഭിമാനതാരമായത് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു. എന്നാൽ ടോക്യോയില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയ താരത്തിന് പക്ഷേ പാരീസില്‍ വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ജാവലിന്‍ ഫൈനലില്‍ ഒന്നാമതെത്താന്‍ നീരജിനായില്ല. 89.45 മീറ്ററാണ് നീരജ് ജാവലിന്‍ എറിഞ്ഞത്. പാകിസ്താന്‍ താരം അര്‍ഷാദ് നദീമാണ് മികച്ച പ്രകടനത്തിലൂടെ നീരജിനെ രണ്ടാമതാക്കിയത്. ഒളിമ്പിക് റെക്കോഡ് തകര്‍ത്ത പ്രകടനമായിരുന്നു നദീമിന്റെ. 92.97 മീറ്റര്‍ എറിഞ്ഞ നദീം സ്വര്‍ണം നേടി. എന്നാൽ…

Read More

ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. പുരുഷ വിഭാഗത്തിൽ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. 4×400 മീറ്റര്‍ റിലേ…

Read More

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. കഴിഞ്ഞ സീസണിലെ വെള്ളി മെഡൽ ജേതാവായ നീരജ് ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ എറിഞ്ഞാണ് ഇത്തവണ ഫൈനലിൽ കടന്നത്. ഇതോടെ നീരജ് ചോപ്ര പാരീസ് ഒളിമ്പിക്സിനും യോഗ്യത നേടിയിട്ടുണ്ട്. ഹംഗറിലെ ബുഡാപെസ്റ്റിലാണ് ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നത്. 83 മീറ്ററായിരുന്നു ഫൈനലിൽ പ്രവേശിക്കാനുള്ള ദൂരം. എന്നാൽ 88.77 മീറ്റർ ദൂരത്തേക്കാണ് നീരജ് ആദ്യ ശ്രമത്തിൽ തന്നെ ജാവലിൻ എറിഞ്ഞത്. ആദ്യ ശ്രമത്തിൽ ഇതുവരെ ആരും…

Read More