
‘ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം ലോഡ്ജിൽ കണ്ടു’; ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വാദം തള്ളി ജസ്നയുടെ പിതാവ്
ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം ലോഡ്ജിൽ കണ്ടെന്ന മുൻ ജീവനക്കാരിയുടെ വാദങ്ങൾ തള്ളി ജെസ്നയുടെ പിതാവ്. ലോഡ്ജിലെ മുൻ ജീവനക്കാരിയായ സ്ത്രീ പറയുന്നതിൽ ഒരു വസ്തുതയുമില്ലെന്ന് പിതാവ് പറഞ്ഞു. ‘ഒരുമാസം മുമ്പ് ഇതേ വിവരങ്ങളുമായി തന്നെ ചിലർ ബന്ധപ്പെട്ടിരുന്നു. വിവരമറിഞ്ഞപ്പോൾ സമാന്തര അന്വേഷണം നടത്തിയെങ്കിലും അതിലൊരു വാസ്തവവും ഇല്ലെന്ന് കണ്ടെത്തിയെന്നും’. അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഘടന മാറ്റാനുള്ള ശ്രമമാണ് ഇതെന്നും നിലവിൽ സി.ബി.ഐ കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് പറഞ്ഞു. മുണ്ടക്കയത്തുള്ള ലോഡ്ജിൽ ജെസ്‌നയോട് സാമ്യമുള്ള…