‘ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം ലോഡ്ജിൽ കണ്ടു’; ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വാദം തള്ളി ജസ്നയുടെ പിതാവ്

ജെസ്‌നയോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം ലോഡ്ജിൽ കണ്ടെന്ന മുൻ ജീവനക്കാരിയുടെ വാദങ്ങൾ തള്ളി ജെസ്നയുടെ പിതാവ്. ലോഡ്ജിലെ മുൻ ജീവനക്കാരിയായ സ്ത്രീ പറയുന്നതിൽ ഒരു വസ്തുതയുമില്ലെന്ന് പിതാവ് പറഞ്ഞു. ‘ഒരുമാസം മുമ്പ് ഇതേ വിവരങ്ങളുമായി തന്നെ ചിലർ ബന്ധപ്പെട്ടിരുന്നു. വിവരമറിഞ്ഞപ്പോൾ സമാന്തര അന്വേഷണം നടത്തിയെങ്കിലും അതിലൊരു വാസ്തവവും ഇല്ലെന്ന് കണ്ടെത്തിയെന്നും’. അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഘടന മാറ്റാനുള്ള ശ്രമമാണ് ഇതെന്നും നിലവിൽ സി.ബി.ഐ കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് പറഞ്ഞു. മുണ്ടക്കയത്തുള്ള ലോഡ്ജിൽ ജെസ്‌നയോട് സാമ്യമുള്ള…

Read More

ജസ്നയെ ആറ് വർഷം മുമ്പ് അതേ ലോഡ്ജിൽ വച്ച് കണ്ടിരുന്നു; മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ

ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടിയെ കണ്ടിരുന്നതായി ലോ​ഡ്ജിലെ മുൻ ജീവനക്കാരി. മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായി ആണ് ജീവനക്കാരി വെളിപ്പെടുത്തിയത്. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞ‍ത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്. എന്‍റെ ഫോട്ടോയോ പേരോ വരരുത് എന്ന് ആവശ്യപ്പെട്ടാണ് മുൻ ജീവനക്കാരി സംസാരിച്ചത് . ‘പത്രത്തിൽ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്….

Read More

ജസ്ന തിരോധാന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചില ചിത്രങ്ങള്‍ അടക്കമാണ് കോടതിയിൽ നൽകിയത്. തെളിവുകൾ കോടതി പരിശോധിച്ചു. ഇതേ തെളിവുകള്‍ നേരത്തെ സിബിഐ പരിശോധിച്ചിട്ടുണ്ടോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചു.  സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്. അതിനാൽ തെളിവുകള്‍ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്‍റെ കാര്യത്തിൽ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിടുക. കേസ് നാളെയും…

Read More

‘ജസ്ന മതപരിവർത്തനം നടത്തിയതിന് തെളിവില്ല’; സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്‌ന മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് സി.ബി.ഐ. തിരോധാനക്കേസിൽ കേരളത്തിലേയും പുറത്തേയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജെസ്‌ന മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തലുകളെല്ലാം പൂർണമായും തള്ളുന്നതാണ് സി.ബി.ഐ റിപ്പോർട്ട്. തമിഴ്‌നാട്ടിൽ ജസ്‌നയുണ്ടെന്ന തരത്തിൽ ക്രൈംബ്രാഞ്ച് ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലും കർണാടകയിലും മുംബൈയിലും പരിശോധനകൾ നടത്തി. എന്നാൽ ഇവിടങ്ങളിലൊന്നും തന്നെ ജസ്‌നയെക്കുറിച്ച് ഒരു വിവരങ്ങളും ലഭിച്ചില്ല. ഒരു ഘത്തിൽ…

Read More

ജസ്ന തിരോധാന കേസ്; പിതാവിന് നോട്ടീസ് അയച്ച് കോടതി; സിബിഐ കേസ് അവസാനിപ്പിച്ചതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നിർദേശം

കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജെസ്നയുടെ അച്ഛന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാണമെന്ന് കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചത്. പരാതി ഉണ്ടെങ്കില്‍ ഈ മാസം 9 നുള്ളില്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നാണ് സിബിഐ കഴി‍ഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഭാവിയിൽ പുതിയ തെളിവുകള്‍ ലഭിക്കുകയാണെങ്കിൽ തുടരന്വേഷണം നടത്തുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ…

Read More

ജസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ല ;കേസ് അവസാനിപ്പിച്ച് സിബിഐ

പത്തനംതിട്ടയിൽ നിന്ന് കാണാതായ ജെസ്‌നയെ കണ്ടെത്താനായില്ല. ജെസ്‌നയുടെ തിരോധാനക്കേസിൽ സി.ബി.ഐ അവസാനിപ്പിച്ചു. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്നതിന് തെളിവില്ലെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചില്ലെന്നും സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. 2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാർഥിയായിരുന്ന ജെസ്‌നയെ കാണാതായത്. എരുമേലി വെച്ചൂചിറ സ്വദേശിനയായ ജെസ്‌നയെ കാണാതായ അന്നുമുതൽ ആരംഭിച്ച അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. കഴിഞ്ഞ അഞ്ച് വർഷമായി ജെസ്‌ന എവിടെയെന്ന് കേരളമൊന്നാകെ ഉയർത്തിയ ചോദ്യമാണ്…

Read More