മുല്ലപ്പൂവിന് തീ വില; തമിഴ്നാട്ടിൽ കിലോയ്ക്ക് 4500 രൂപ, കേരളത്തിൽ 2000

തമിഴ്നാട്ടിൽ മുല്ലപ്പൂവിന് തീവില. ഒരു കിലോ മുല്ലപ്പൂവിന്‍റെ വില 4500 രൂപയായി ഉയർന്നു. ഫിൻജാൽ ചുഴലിക്കാറ്റിൽ മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം സംഭവിത്തോടെയാണ് വില കുത്തനെ കൂടിയത്. കൂടാതെ വിവാഹ സീസണായതും വില വർധനവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലും മുല്ലപ്പൂവിന് വൻ വിലയാണ്. 2000 രൂപയാണ് തിരുവനന്തപുരത്ത് മുല്ലപ്പൂവിന് വില. കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം ജില്ലയിൽ ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ വരെയായിരുന്നു. എന്നാൽ ആ സമയം കൊച്ചിയിൽ 400 രൂപ മാത്രമാണ് വില….

Read More