
തീയിൽനിന്ന് പ്രവാസികളെ രക്ഷിച്ച ജാസിം ഇസ്സ മുഹമ്മദ്
ഇന്ന് (മെയ് 4), International Firefighters’ Day അഥവാ ‘അന്താരാഷ്ട്ര അഗ്‌നിശമനസേനാദിനം’ വിവിധ രാജ്യങ്ങൾ ആചരിക്കുന്നു. തീപ്പിടുത്തത്തിൽ അകപ്പെടുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവൻ രക്ഷിക്കാൻ തങ്ങളുടെ സുരക്ഷാ പോലും മറന്ന് ഓടിയെത്തുന്ന അഗ്‌നിശമന സേനാംഗങ്ങളെ ആദരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓസ്ട്രേലിയയിൽ 1998 ഡിസംബർ 2-ന് പടർന്ന കാട്ടുതീ അണയ്ക്കാൻ പോയ അഞ്ച് അഗ്‌നിശമന സേനാംഗങ്ങൾ പൊള്ളലേറ്റ് മരണപ്പെട്ടതാണ് ഈ ദിനാചരണത്തിന് കാരണമായ സംഭവം. തുടർന്ന് 1999 മുതൽ, വിവിധ ലോകരാജ്യങ്ങൾ ‘അന്താരാഷ്ട്ര അഗ്‌നിശമനസേനാദിനം’ ആചരിച്ചുവരുന്നു. ഇന്നേദിനം…