
കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയെ തുടർന്ന് മന്ത്രിമാരുടെ യോഗം വിളിച്ച് ഹേമന്ത് സോറൻ
കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന വാർത്തകൾക്കിടെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. റാഞ്ചിയിലെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം ഹേമന്ത് സോറന്റെ കാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്തിരുന്നു.സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ബി.എം.ഡബ്ല്യു കാറാണ് പിടിച്ചെടുത്തത്. സോറൻ വീട്ടിലില്ലാത്ത സമയത്താണ് ഇ.ഡിയുടെ നടപടി. അഴിമതിയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് കാർ വാങ്ങിച്ചതെന്നാണ് ഇഡി ആരോപണം. കേസിൽ ബുധനാഴ്ച്ച ഹാജരാകാമെന്ന് ഹേമന്ത് സോറൻ ഇഡിയെ…